Kaattakada: കാട്ടാക്കടയിൽ 18 കാരൻ വീട്ടിനുള്ളിൽ കുഴഞ്ഞു വീണ് മരിച്ചു

Kattakkada Student Death: മുറിയിലെ കിട്ടിലിൽ നിന്നും സിറിഞ്ചും കട്ടിലിൻ്റെ അടിയിൽ നിന്നും ഒരു വിഷദ്രാവകം അടങ്ങിയതെന്ന് സംശയിക്കുന്ന കുപ്പിയും കാട്ടക്കട പോലീസ്പോലീസ് കണ്ടെടുത്തു.

Written by - Zee Malayalam News Desk | Last Updated : Nov 18, 2023, 04:28 PM IST
  • അബിൻ നെല്ലിക്കാട് മതർ തെരെസാ കോളെജിലെ ഫസ്റ്റിയർ ഡിഗ്രി വിദ്യാർത്ഥിയാണ്.
  • കോളേജിൽ നിന്നും നിന്നും ഒരാഴ്ച്ച മുമ്പ് പോയ ടൂർ കഴിഞ്ഞ് ഇന്നലെയാണ് അബിൻ വീട്ടിൽ എത്തിയത്.
Kaattakada: കാട്ടാക്കടയിൽ 18 കാരൻ വീട്ടിനുള്ളിൽ കുഴഞ്ഞു വീണ് മരിച്ചു

തിരുവനന്തപുരം: കാട്ടാക്കടയിൽ 18 കാരൻ വീട്ടിനുള്ളിൽ കുഴഞ്ഞു വീണ് മരിച്ചു. പൂവച്ചൽ പുന്നാംകരിക്കകം വലിയവിളയിൽ ആൽബർട്ട്- ബീന ആൽബർട്ട് ദമ്പതികളുടെ മകൻ സച്ചു എന്ന അബിൻ ആൽബർട്ടാണ് മരിച്ചത്. ഇന്ന് രാവിലെ കിടപ്പുമുറിയിൽ വച്ച് അമ്മയെ കെട്ടിപ്പിടിച്ച് കുഴഞ്ഞ് വീഴുകയായിരുന്നു അബിൻ. തുടർന്ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളെജിൽ മാറ്റി.

മുറിയിലെ കിട്ടിലിൽ നിന്നും സിറിഞ്ചും കട്ടിലിൻ്റെ അടിയിൽ നിന്നും ഒരു വിഷദ്രാവകം അടങ്ങിയതെന്ന് സംശയിക്കുന്ന കുപ്പിയും കാട്ടക്കട പോലീസ്പോലീസ് കണ്ടെടുത്തു. അബിൻ നെല്ലിക്കാട് മതർ തെരെസാ കോളെജിലെ ഫസ്റ്റിയർ ഡിഗ്രി വിദ്യാർത്ഥിയാണ്. കോളേജിൽ നിന്നും നിന്നും ഒരാഴ്ച്ച മുമ്പ് പോയ ടൂർ കഴിഞ്ഞ് ഇന്നലെയാണ് അബിൻ വീട്ടിൽ എത്തിയത്.ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. എന്ന് കാട്ടാക്കട പോലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News