നീതു മോള് വന്നില്ല... വ്യാജ പ്രചരണങ്ങളുടെ മുനയൊടിച്ച് അനില്‍ അക്കരെ

രാഷ്ട്രീയ൦ കളിച്ച് നഗരസഭാ പുറമ്പോക്കില്‍ കഴിയുന്ന തങ്ങളുടെ സ്വപ്നങ്ങള്‍ തകര്‍ക്കരുതെന്ന് കാണിച്ച് അനില്‍ അക്കരെയ്ക്ക് കത്തെഴുതിയ പെന്ക്കുട്ടിയാണ് നീതു ജോണ്‍സണ്‍ മങ്കര.

Last Updated : Sep 29, 2020, 01:49 PM IST
  • സാറിന് കിട്ടിയ വോട്ടുകളില്‍ ഒന്ന് ടെക്സ്റ്റൈല്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന തന്‍റെ അമ്മയുടേതാണ്.
  • നഗരസഭാ കൌണ്‍സിലര്‍ സൈറ ഭാനു ഇടപ്പെട്ട് തങ്ങളുടെ പേരും ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു എന്നും കത്തില്‍ പറയുന്നു.
നീതു മോള് വന്നില്ല... വ്യാജ പ്രചരണങ്ങളുടെ മുനയൊടിച്ച് അനില്‍ അക്കരെ

തൃശൂര്‍: സമൂഹ മാധ്യമങ്ങളില്‍ വൈറലായ നീതു മോളെ കാണാനുള്ള അനില്‍ അക്കരെ (Anil Akkara) എംഎല്‍എയുടെ കാത്തിരിപ്പ് വെറുതെയായി. വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ വ്യത്യസ്ത മാര്‍ഗത്തിലൂടെ പ്രതികരിച്ചിരിക്കുകയാണ് അനില്‍ അക്കരെ.

വിവാദമായ വടക്കാഞ്ചേരി ലൈഫ് പദ്ധതി(Life Mission Project)യില്‍ ഉള്‍പ്പെട്ട ആളാണ്‌ താനെന്നും രാഷ്ട്രീയ൦ കളിച്ച് നഗരസഭാ പുറമ്പോക്കില്‍ കഴിയുന്ന തങ്ങളുടെ സ്വപ്നങ്ങള്‍ തകര്‍ക്കരുതെന്നും കാണിച്ച് അനില്‍ അക്കരെയ്ക്ക് കത്തെഴുതിയ പെന്ക്കുട്ടിയാണ് നീതു ജോണ്‍സണ്‍ മങ്കര.

ALSO READ | ലൈഫ് മിഷൻ കൈക്കൂലി മിഷനാക്കി: വി. ഡി. സതീശൻ

സാറിന് കിട്ടിയ വോട്ടുകളില്‍ ഒന്ന് ടെക്സ്റ്റൈല്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന തന്‍റെ അമ്മയുടേതാണെന്നും അടച്ചുറപ്പുള്ള ഒരു വീട് തങ്ങളുടെ സ്വപ്നമാണെന്നും കത്തില്‍ പറയുന്നു. നഗരസഭാ കൌണ്‍സിലര്‍ സൈറ ഭാനു ഇടപ്പെട്ട് തങ്ങളുടെ പേരും ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു എന്നും കത്തില്‍ പറഞ്ഞിരുന്നു. 

കഴിഞ്ഞ ദിവസങ്ങളില്‍ ഈ കത്ത് സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. സിപിഎം സൈബര്‍ ഇടങ്ങളില്‍ കൂടിയാണ് ഈ കത്ത് വ്യാപകമായി പ്രചരിച്ചത്. ഇതൊരു വ്യാജ പ്രചരണമാണെന്ന് മനസിലായതോടെയാണ് അനില്‍ അക്കരെ വ്യത്യസ്തമായ മാര്‍ഗത്തിലൂടെ പ്രചരണത്തിനെതിരെ രംഗത്തെത്തിയത്.

ALSO READ | ലൈഫ് മിഷന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ വസ്തുതകള്‍ മറച്ചുവയ്ക്കുന്നു: വി. മുരളീധരന്‍

പെണ്‍ക്കുട്ടി താമസിക്കുന്നു എന്ന് പറയുന്ന സ്ഥലത്തെ കൗണ്‍സിലര്‍ സൈറാ ഭാനുവിനൊപ്പം രാവിലെ ഒന്‍പത് മുതല്‍ 11 വരെയാണ് അനില്‍ അക്കരെ നീതുവിനായി കാത്തിരുന്നത്. അനില്‍ അക്കരെയ്ക്കും കൗണ്‍സിലര്‍മാര്‍ക്കും ഒപ്പം ആലത്തൂര്‍ എംപി രമ്യ ഹരിദാസും (Ramya Haridas) കാത്തിരുപ്പിനുണ്ടായിരുന്നു.

നീതുവിനും നീതുവിനെ അറിയാവുന്ന ആര്‍ക്ക് വേണമെങ്കിലും തന്നെ സമീപിക്കാം എന്ന് അനില്‍ അക്കരെ അറിയിച്ചിരുന്നു. വടക്കാഞ്ചേരി മങ്കരയിലെ റോഡരികില്‍ നീതുവിനായി കാത്തിരിക്കുന്നതിനിടെ ഫേസ്ബുക്ക് (Facebook) ലൈവില്‍ വന്ന എംഎല്‍എ ഭാര്യയ്ക്ക് കുടുംബ വിഹിതമായി ലഭിച്ച അഞ്ചു സെന്റില്‍ വീട് വച്ച് നല്‍കാമെന്ന് അറിയിച്ചിരുന്നു. നീതുവിനെ കാണാന്‍ അനില്‍ അക്കരെയ്ക്കൊപ്പം എത്തുമെന്ന് അറിയിച്ച രമ്യ ഹരിദാസ് എംപി സമയത്ത് എത്തിച്ചേര്‍ന്നിരുന്നില്ല.

ALSO READ | video: ജാതിയും മതവും പൗരത്വവും ചോദിച്ചില്ല, പകരം ചോദിച്ചത്...

കാത്തിരുപ്പിനൊടുവില്‍ രമ്യ ഹരിദാസ് പങ്കുവച്ച കുറിപ്പ്: 

ഒരു പക്ഷേ വീടില്ലാതെ ഒറ്റമുറിയിൽ താമസിക്കുന്ന നീ തുവിന് മാനസികമായ പ്രയാസമായിരിക്കാം ഇന്ന് എത്തിച്ചേരാൻ സാധിക്കാതെ പോയത് . ആയതിനാൽ നീതുവിന് അനിൽ അക്കര എം.എൽ.എ യോ കൗൺസിലർ സൈറാബാനു ടീച്ചറേയോ എം.പി യായ എന്നെയോയോ ബന്ധപ്പെടാവുന്നതാണ്..

Trending News