Anupama Baby missing case; അന്വേഷിക്കാൻ 3 അം​ഗ കമ്മിഷൻ, ജയചന്ദ്രനെതിരായ നടപടി ശരിവച്ച് ഏരിയകമ്മിറ്റി

കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് പരിശോധിക്കാൻ മൂന്നംഗ അന്വേഷണ കമ്മീഷനെയും പാർട്ടി നിയോഗിച്ചു.

Written by - Zee Malayalam News Desk | Last Updated : Oct 27, 2021, 07:46 PM IST
  • വിവാദങ്ങളെക്കുറിച്ച് പരിശോധിക്കാൻ മൂന്നംഗ അന്വേഷണ കമ്മീഷനെയും പാർട്ടി നിയോഗിച്ചു.
  • വട്ടപ്പാറ ബിജു, വേലായുധൻ നായർ, ജയപാൽ എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ.
  • രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് നൽകാനാണ് സമിതിയോട് നിർദേശിച്ചിരിക്കുന്നത്.
Anupama Baby missing case; അന്വേഷിക്കാൻ 3 അം​ഗ കമ്മിഷൻ, ജയചന്ദ്രനെതിരായ നടപടി ശരിവച്ച് ഏരിയകമ്മിറ്റി

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ (Anupama) അച്ഛനെതിരെ സിപിഎം (CPM) ലോക്കൽ കമ്മിറ്റി (Local Committee) എടുത്ത നടപടി ശരിവച്ച് ഏരിയകമ്മിറ്റി. പി എസ് ജയചന്ദ്രനെ (p s jayachandran) പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കിയിരുന്നു. പാര്‍ട്ടി (Party) പരിപാടികളില്‍ ഇനി ജയചന്ദ്രനെ പങ്കെടുപ്പിക്കെണ്ടന്ന തീരുമാനവും എടുത്തു. ഇത് ഏരിയ കമ്മിറ്റി ശരിവക്കുകയായിരുന്നു.

അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് പരിശോധിക്കാൻ മൂന്നംഗ അന്വേഷണ കമ്മീഷനെയും പാർട്ടി നിയോഗിച്ചു. വട്ടപ്പാറ ബിജു, വേലായുധൻ നായർ, ജയപാൽ എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ. രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് നൽകാനാണ് സമിതിയോട് നിർദേശിച്ചിരിക്കുന്നതെന്ന് സിപിഎം പേരൂർക്കട ഏരിയ സെക്രട്ടറി രാജലാൽ അറിയിച്ചു.  

Also Read: Anupama Baby Missing Case: ദത്ത് വിവാ​ദം, അനുപമയുടെ അച്ഛനെതിരെ സിപിഎം നടപടി

താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അനുപമയുടെ അറിവോടെയാണ് കുട്ടിയെ കൈമാറിയതെന്നും സിപിഎം പേരൂർക്കട ലോക്കൽ കമ്മറ്റി യോഗത്തില്‍ ജയചന്ദ്രന്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി അംഗങ്ങളില്‍ നിന്ന് ജയചന്ദ്രന് എതിരെ വലിയ എതിര്‍പ്പുയര്‍ന്നു. 

Also Read: Anupama's Baby Missing Case : കുഞ്ഞിനെ അമ്മയറിയതെ ദത്തു നൽകിയ സംഭവത്തിൽ അനുപമയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും 

തുടർന്നാണ് നടപടി. വിഷയം ജയചന്ദ്രന് ശരിയായ രീതിയില്‍ കൈകാര്യ ചെയ്യാമായിരുന്നു എന്നാണ് യോഗത്തിലുണ്ടായ പൊതുഅഭിപ്രായം. ലോക്കല്‍ കമ്മിറ്റി തീരുമാനം ഉച്ചയ്ക്ക് ചേരുന്ന ഏരിയ കമ്മിറ്റി യോഗം ശരിവെക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News