അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ കണ്ടു; ബിജെപിയിലേക്ക് ചേക്കേറുമോ?

പ്രധാനമന്ത്രി തന്നോട് ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടതായി കൂടിക്കാഴ്ചയ്ക്ക് ശേഷം അബ്ദുള്ളക്കുട്ടി പ്രതികരിച്ചു.   

Updated: Jun 24, 2019, 01:54 PM IST
അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ കണ്ടു; ബിജെപിയിലേക്ക് ചേക്കേറുമോ?

ന്യൂഡല്‍ഹി: മോദി സ്തുതിയില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ എ.പി.അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.  പാര്‍ലമെന്റില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

പ്രധാനമന്ത്രി തന്നോട് ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടതായി കൂടിക്കാഴ്ചയ്ക്ക് ശേഷം അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. അന്താരാഷ്ട്ര യോഗാദിനത്തില്‍ താന്‍ യോഗയില്‍ പങ്കാളിയായ വിവരം പ്രധാനമന്ത്രിയെ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി അധ്യക്ഷന്‍ അമിത് ഷായെയും ഇന്നുതന്നെ അബ്ദുള്ളക്കുട്ടി സന്ദര്‍ശിച്ചേക്കുമെന്നാണ് സൂചന. അതിനുള്ള സമയം ബന്ധപ്പെട്ടവരോട് ചോദിച്ചിട്ടുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മിന്നും വിജയത്തെ പുകഴ്ത്തി തന്‍റെ ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ഇട്ട കാരണത്താലാണ് കോണ്‍ഗ്രസില്‍ നിന്നും അബ്ദുള്ളക്കുട്ടിയെ പടിയിറക്കിയത്. 

കോണ്‍ഗ്രസ് വിശദീകരണം ആവശ്യപ്പെട്ടപ്പോഴും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് അബ്ദുള്ളക്കുട്ടി പറഞ്ഞത്. ഇനി അബ്ദുള്ളക്കുട്ടിയെ കാവിയില്‍ കാണാനാകുമോയെന്ന് കാത്തിരുന്നു കാണാം.