Shirur Landslide: അർജുനെ കണ്ടെത്താതെ മടക്കം? അനുകൂല സാഹചര്യമുണ്ടായാൽ ദൗത്യം തുടരുമെന്ന് കാർവാർ എംഎൽഎ

Arjun Rescue Operation Day 13: ശക്തമായ അടിയൊഴുക്കിനെ തുടർന്ന് രക്ഷാപ്രവർത്തകർക്ക് പുഴയിൽ ഇറങ്ങാൻ സാധിക്കുന്നില്ലെന്നാണ് കാർവാർ എംഎൽഎ സതീഷ് സെയിൽ പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 28, 2024, 08:12 PM IST
  • തിരച്ചിൽ തുടരുന്നതിന് തൃശൂരിൽ നിന്ന് ഡ്രഡ്ജിങ് യന്ത്രം എത്തിക്കാണ് ശ്രമം
  • ചെളിയും മണ്ണും നീക്കി ട്രക്ക് കണ്ടെത്താനാണ് ശ്രമിക്കുന്നത്
Shirur Landslide: അർജുനെ കണ്ടെത്താതെ മടക്കം? അനുകൂല സാഹചര്യമുണ്ടായാൽ ദൗത്യം തുടരുമെന്ന് കാർവാർ എംഎൽഎ

ബെം​ഗളൂരു: അർജുനായുള്ള രക്ഷാദൗത്യം താത്കാലികമായി നിർത്തിയതായി കാർവാർ എംഎൽഎ സതീഷ് സെയിൽ. കാലാവസ്ഥ അനുകൂലമായാൽ തിരച്ചിൽ പുനരാരംഭിക്കും. ​ഗം​ഗാവലി പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. രക്ഷാപ്രവർത്തകർക്ക് പുഴയിൽ ഇറങ്ങാൻ സാധിക്കുന്നില്ലെന്നാണ് കാർവാർ എംഎൽഎ സതീഷ് സെയിൽ പറയുന്നത്.

തിരച്ചിൽ അവസാനിപ്പിക്കുന്നതിനെതിരെ കേരളത്തിൽ നിന്നുള്ള എംഎൽഎമാരും മന്ത്രി മുഹമ്മദ് റിയാസും അർജുന്റെ ബന്ധു ജിതിനും പ്രതിഷേധം അറിയിച്ചിരുന്നു. തിരച്ചിൽ തുടരുന്നതിന് തൃശൂരിൽ നിന്ന് ഡ്രഡ്ജിങ് യന്ത്രം എത്തിക്കാണ് ശ്രമം.

ചെളിയും മണ്ണും നീക്കി ട്രക്ക് കണ്ടെത്താനാണ് ശ്രമിക്കുന്നത്. നദിയിലെ ഒഴുക്കും ജലനിരപ്പും അനുകൂലമായാൽ നാളെ പരിശോധന നടത്തുമെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. രക്ഷാദൗത്യം നിർത്തിവയ്ക്കരുതെന്നും തുടരണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്ത് നൽകിയിരുന്നു.

ALSO READ: ഗംഗാവലി പുഴയിൽ ഇറങ്ങി ഈശ്വർ മൽപേ; വടം പൊട്ടി, തിരികെ സുരക്ഷിതനായി കയറി, വീണ്ടും പരിശോധനയ്ക്ക്

അർജുനെ കണ്ടെത്തുന്നതിന് അനുകൂല ഫലം ലഭിക്കുന്നത് വരെ രക്ഷാപ്രവർത്തനം തുടരാൻ നിർദേശം നൽകണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. മുങ്ങൽ വി​ദ​ഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വർ മാൽപെയും സംഘവും തിരച്ചിൽ പങ്കാളികളായിരുന്നു.

ശനിയാഴ്ചയും ഞായറാഴ്ചയും ഇവർ തിരച്ചിൽ നടത്തി. എന്നാൽ, പുഴയിലെ ഒഴുക്ക് കുറയാത്ത സാഹചര്യത്തിൽ ദൗത്യം തുടരാനാകില്ലെന്നറിയിച്ച് സംഘം മടങ്ങുകയായിരുന്നു. ശക്തമായ ഒഴുക്കിനിടയിലും ഈശ്വർ മാൽപെ പുഴയിൽ ഇറങ്ങി പരിശോധന നടത്തിയിരുന്നു. എന്നാൽ, പുഴയിൽ ദൃശ്യപരത കുറവും കല്ലും മണ്ണും അടിഞ്ഞിരിക്കുന്നതിനാൽ വ്യക്തമായ വിവരങ്ങൾ ലഭ്യമായില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News