Arjun Rescue Operation Day 14: ഷിരൂരിൽ വീണ്ടും മണ്ണിടിച്ചിൽ സാധ്യത; ​​അർജുനായുള്ള തിരച്ചിൽ സാധ്യമോയെന്ന് പരിശോധിക്കാൻ തൃശൂരിൽ നിന്ന് ഉദ്യോ​ഗസ്ഥ സംഘം

Shirur Landslide: രക്ഷാദൗത്യത്തിന്റെ അടുത്ത ഘട്ടത്തിൽ പുഴയിൽ രൂപപ്പെട്ട മൺതിട്ട നീക്കം ചെയ്യാനാണ് ശ്രമിക്കുന്നത്. തൃശൂരിൽ നിന്ന് ഡ്രഡ്ജിങ് യന്ത്രം എത്തിച്ച ശേഷം ആയിരിക്കും മൺതിട്ട നീക്കം ചെയ്യുക.

Written by - Zee Malayalam News Desk | Last Updated : Jul 29, 2024, 11:48 AM IST
  • രണ്ട് അസിസ്റ്റന്റ് ഡയറക്ടർമാരും മെഷീൻ ഓപ്പറേറ്ററും ഉൾപ്പെടുന്ന സംഘമാണ് ഷിരൂരിലേക്ക് പുറപ്പെട്ടിരിക്കുന്നത്
  • അർജുനായുള്ള തിരച്ചിൽ പതിനാലാം ദിവസവും തുടരുകയാണ്
Arjun Rescue Operation Day 14: ഷിരൂരിൽ വീണ്ടും മണ്ണിടിച്ചിൽ സാധ്യത; ​​അർജുനായുള്ള തിരച്ചിൽ സാധ്യമോയെന്ന് പരിശോധിക്കാൻ തൃശൂരിൽ നിന്ന് ഉദ്യോ​ഗസ്ഥ സംഘം

ബെം​ഗളൂരു: കർണാടകയിലെ ഷിരൂരിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ​ഗതാ​ഗതനിയന്ത്രണം തുടരുന്നു. അത്യാവശ്യ വാഹനങ്ങൾ മാത്രമാണ് ദേശീയപാതയിലൂടെ കടത്തിവിടുന്നത്. നിലവിൽ പതിവ് ​ഗതാ​ഗതം പുനസ്ഥാപിക്കില്ല.

ഇതിനിടെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിലിന് മണ്ണുമാന്തി യന്ത്രം ഉപയോ​ഗിക്കാൻ കഴിയുമോയെന്ന് പരിശോധിക്കാൻ തൃശൂർ കാർഷിക സർവകലാശാലയിലെ രണ്ട് ഉദ്യോ​ഗസ്ഥർ ഷിരൂരിലേക്ക് പുറപ്പെട്ടു.

രണ്ട് അസിസ്റ്റന്റ് ഡയറക്ടർമാരും മെഷീൻ ഓപ്പറേറ്ററും ഉൾപ്പെടുന്ന സംഘമാണ് ഷിരൂരിലേക്ക് പുറപ്പെട്ടിരിക്കുന്നത്. അർജുനായുള്ള തിരച്ചിൽ പതിനാലാം ദിവസവും തുടരുകയാണ്. ​ഗം​ഗാവലി പുഴയിൽ അടിയൊഴുക്ക് ശക്തമാണ്. ഈ സാഹചര്യത്തിൽ പുഴയിൽ ഇറങ്ങിയുള്ള തിരച്ചിൽ ഇന്ന് ഉണ്ടായേക്കില്ല.

ALSO READ: അർജുനെ കണ്ടെത്താതെ മടക്കം? അനുകൂല സാഹചര്യമുണ്ടായാൽ ദൗത്യം തുടരുമെന്ന് കാർവാർ എംഎൽഎ

പുഴയിൽ രൂപപ്പെട്ട മൺതിട്ട നീക്കം ചെയ്യാനാണ് രക്ഷാദൗത്യത്തിന്റെ അടുത്ത ഘട്ടത്തിൽ ശ്രമിക്കുന്നത്. തൃശൂരിൽ നിന്ന് ഡ്രഡ്ജിങ് യന്ത്രം എത്തിച്ച ശേഷം ആയിരിക്കും ഇത് സാധ്യമാകുക. അതേസമയം, രക്ഷാദൗത്യം താൽക്കാലികമായി നിർത്തവയ്ക്കുന്നതിന് എതിരെ കേരളം കർണാടകത്തെ പ്രതിഷേധം അറിയിച്ചിരുന്നു.

പുഴയിലെ അടിയൊഴുക്ക് ശക്തമായതിനാൽ രക്ഷാപ്രവർത്തകർക്ക് ഇറങ്ങാൻ സാധിക്കുന്നില്ലെന്നും അതിനാൽ കാലാവസ്ഥ അനുകൂലമാകുന്നത് വരെ രക്ഷാപ്രവർത്തനം നിർത്തിവയ്ക്കുകയാണെന്നുമാണ് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞിരുന്നു. ഇതിനെതിരെ കേരളത്തിൽ നിന്നുള്ള ജനപ്രതിനിധകളും അർജുന്റെ കുടുംബവും മന്ത്രി മുഹമ്മദ് റിയാസും പ്രതിഷേധം അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News