Land Document Issues: സ്വന്തം ഭൂമിക്ക് പട്ടയമില്ലാതെ തേക്കിൻകാല ഹൗസിങ് ബോർഡ് കോളനിയിലെ ജനങ്ങൾ

അധികാരികൾ കണ്ണുതുറക്കാത്തതിനാൽ ദുതിത്തിൽ കഴിയുകയാണ് തേക്കിൻകാല കോളനിയിലെ ജനങ്ങൾ. സ്വന്തം ഭൂമിക്ക് പട്ടയമില്ലാതെ, ഇടിഞ്ഞുവീഴാറായ വീടുകളിൽ മരണത്തെ മുന്നിൽക്കണ്ട് കഴിയുകയാണ് ഇവിടത്തുകാർ.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Apr 12, 2022, 06:18 PM IST
  • ഏതു നിമിഷവും ഇടിഞ്ഞു വീഴാറായ വീടുകളിലാണ് ഇവരുടെ താമസം.
  • ചോർന്നൊലിക്കുന്ന വീടുകളിൽ ടാർപ്പോളിൻ വലിച്ചു കെട്ടിയാണ് കുട്ടികളുമൊത്ത് താമസിക്കുന്നത്.
  • നേരത്തെ വീടുകൾ അനുവദിച്ചിട്ടുള്ളതിനാൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്താനുമാകില്ല.
Land Document Issues: സ്വന്തം ഭൂമിക്ക് പട്ടയമില്ലാതെ തേക്കിൻകാല ഹൗസിങ് ബോർഡ് കോളനിയിലെ ജനങ്ങൾ

തിരുവനന്തപുരം: തലചായ്ക്കുന്ന മണ്ണിന് പട്ടയമില്ലാതെ കണ്ണീരും കൈയുമായി കഴിയുകയാണ് ആര്യനാട് പഞ്ചായത്തിലെ  തേക്കിൻകാല ഹൌസിങ് ബോർഡ് കോളനിയിലെ ജനങ്ങൾ. ഏതു നിമിഷവും ഇടിഞ്ഞു വീഴാറായ വീടുകളിലാണ് ഇവരുടെ താമസം. നാൽപ്പത് വർഷമായി പട്ടയത്തിന് വേണ്ടി ഓഫീസുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട്, ചോർന്നൊലിക്കുന്ന വീടുകളിൽ ടാർപ്പോളിൻ വലിച്ചു കെട്ടിയാണ് കുട്ടികളുമൊത്ത്  താമസിക്കുന്നത്. 

കുട്ടികളെ പഠിപ്പിക്കാനൊ, പെണ്‍മക്കളെ കെട്ടിച്ചു വിടാനൊ കഴിയാതെ ദുരിതത്തിലായിരിക്കുകയാണ് കോളനി നിവാസികൾ. സംസ്ഥാന സർക്കാരിൻറെ പുനരധിവാസ പദ്ധതി പ്രകാരം ഭവന ബോർഡ് പണിതു കൊടുത്ത വീടുകളിലെ താമസക്കാരാണ് ഇവർ. ഇരുനൂറ് വീട്ടുകാർ ഉണ്ടായിരുന്ന കോളനിയിൽ പകുതിയോളം കുടുംബങ്ങൾ വീടുകൾ ഉപേക്ഷിച്ച് പോയി. നൂറിൽ താഴെ കുടുംബങ്ങൾ ഏതു നിമിഷവും ഇടിഞ്ഞു വീഴാറായ വീടുകളിൽ തന്നെയാണ് ഇപ്പോഴും താമസം. 

Read Also: KSRTC Swift Service : മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത കെ സ്വിഫ്റ്റ് സര്‍വീസിന്റെ ആദ്യ യാത്രയില്‍ അപകടം

നേരത്തെ വീടുകൾ അനുവദിച്ചിട്ടുള്ളതിനാൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്താനുമാകില്ല. ഇലക്ഷൻ സമയത്തല്ലാതെ രാഷ്ട്രീയ നേതാക്കൾ ഇവിടെ സന്ദർശിക്കാറില്ലെന്ന് കോളനി നിവാസികൾ പറയുന്നു. പ്രശ്ന പരിഹാരത്തിന് അടിയന്തര ഇടപെടൽ നടത്തുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ  പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News