Attukal pongala 2023: ആറ്റുകാൽ പൊങ്കാല: സ്‌പെഷ്യൽ സര്‍വീസുകളുമായി റെയില്‍വേ, അധിക സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്

Special trains for Attukal pongala 2023: പൊങ്കാല ദിവസമായ മാര്‍ച്ച് ഏഴ് ചൊവ്വാഴ്ച എറണാകുളത്തേക്കും നാഗര്‍കോവിലിലേക്കും അധിക സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്നും റെയിൽവേ 

Written by - Zee Malayalam News Desk | Last Updated : Mar 3, 2023, 08:52 AM IST
  • ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് സ്‌പെഷ്യല്‍ സര്‍വീസുകളുമായി ഇന്ത്യന്‍ റെയില്‍വേ
  • എറണാകുളത്തേക്കും നാഗര്‍കോവിലിലേക്കും അധിക സര്‍വീസുകള്‍ ഉണ്ടായിരിക്കും
  • പുലര്‍ച്ചെ 1:45 ന് എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിന്‍ സർവീസും ഉണ്ടാകും
Attukal pongala 2023: ആറ്റുകാൽ പൊങ്കാല: സ്‌പെഷ്യൽ സര്‍വീസുകളുമായി റെയില്‍വേ, അധിക സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്

തിരുവനന്തപുരം: Special trains for Attukal pongala: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് സ്‌പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ. പൊങ്കാല ദിവസമായ മാര്‍ച്ച് ഏഴ് ചൊവ്വാഴ്ച എറണാകുളത്തേക്കും നാഗര്‍കോവിലിലേക്കും അധിക സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.  മാത്രമല്ല പുലര്‍ച്ചെ 1:45 ന് എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിന്‍ സർവീസും ഉണ്ടാകും. 

Also Read: Attukal Pongala 2023: ആറ്റുകാല്‍ പൊങ്കാല മാർച്ച് 7ന്; പൊങ്കാല മഹോത്സവത്തിനൊരുങ്ങി അനന്തപുരി

അതുപോലെ ഉച്ചക്ക് 2:45 ന് തിരുവനന്തപുരത്തു നിന്നും നാഗര്‍കോവിലിലേക്കും വൈകിട്ട് 3:30 ന് തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്കും ട്രെയിനുകള്‍ ഉണ്ടായിരിക്കും.  ഇത്കൂടാതെ പത്ത് ട്രെയിനുകള്‍ക്ക് വിവിധയിടങ്ങളില്‍ അധിക സ്റ്റോപ്പും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മൂന്ന് അൺ റിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾക്ക് കൂടുതൽ സെക്കന്റ് ക്ലാസ് ജനറൽ കോച്ചുകളും അനുവദിക്കുമെന്നും റിപ്പോർട്ടുണ്ട്.  തിരുവനന്തപുരം-നാഗർകോവിൽ ട്രെയിനുകൾക്കാണ് കൂടുതൽ സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ അനുവദിക്കുന്നത്. 

Also Read: Surya Gochar 2023: മീന രാശിയിൽ സൂര്യന്റെ മഹാസംക്രമണം; ഈ രാശിക്കാർക്ക് ലഭിക്കും ധനലാഭവും വൻ പുരോഗതിയും!

ഇത് കൂടാതെ മാര്‍ച്ച് ഏഴിന് നാഗര്‍കോവില്‍ കോട്ടയം പാസഞ്ചര്‍, കൊച്ചുവേളി നാഗര്‍കോവില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ കൂടുതല്‍ സമയം തിരുവനന്തപുരത്ത് നിര്‍ത്തിയിടും. തിരക്ക് നിയന്ത്രിക്കാൻ മൂന്നു പാസഞ്ചര്‍ ട്രെയിനുകളില്‍ കൂടുതല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനിടയിൽ പൊങ്കാല പ്രമാണിച്ച് മാര്‍ച്ച് ഏഴ് ചൊവ്വാഴ്ച തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചു.  ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയിട്ടുണ്ട്. എന്നാല്‍ മുന്‍നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് ഈ അവധി ബാധകമല്ല.

Also Read: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ തീപിടിത്തം; കൊച്ചി നഗരത്തിൽ കനത്ത പുക 

രണ്ടു വര്‍ഷ ഇടവേളയ്ക്ക് ശേഷം ക്ഷേത്രത്തിലെത്തി പൊങ്കാലയിടാന്‍  50 ലക്ഷം പേരെങ്കിലും എത്തുമെന്നാണ് പ്രതീക്ഷ. പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തില്‍ നിന്ന് 300 പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. 
800 വനിതാ പോലീസുകാരുള്‍പ്പെടെ 3300 പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിക്കും. വിവിധ ഇടങ്ങളില്‍ സിസിടിവികള്‍ സ്ഥാപിക്കും കൂടാതെ അറിയിപ്പ് ബോര്‍ഡുകള്‍ മലയാളത്തിലും തമിഴിലുമുണ്ടാകും. ഗതാഗതക്കുരുക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ മുന്‍കൂട്ടി ക്രമീകരണങ്ങള്‍ ഒരുക്കും.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News