തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവം നടക്കുന്നതിന്റെ ഭാഗമായി പാളയം ക്രൈസ്റ്റ് ചര്‍ച്ചില്‍ ഞായറാഴ്ച രാവിലെ നടത്താനിരുന്ന ആരാധനകള്‍ ഒഴിവാക്കി. 25 ന് ഞായറാഴ്ചയാണ് ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല. ക്രൈസ്റ്റ് ചർച്ച് വികാരി റവ. പികെ ചാക്കോയാണ് ഞായറാഴ്ച രാവിലത്തെ ആരാധന ഒഴിവാക്കിയ വിവരം അറിയിച്ചത്.
പൊങ്കാല ഇടുന്നവര്‍ക്ക് ദേവാലയത്തിന് മുന്നിലുള്ള വീഥിയില്‍ സൗകര്യമൊരുക്കാനാണ് രാവിലത്തെ ആരാധന ഒഴിവാക്കിയത്. ക്രൈസ്റ്റ് ചർച്ചിൽ സാധാരണ രാവിലെ വിവിധ ഭാഷകളിലുള്ള ആരാധനയാണ് നടത്താറുള്ളത്. ഇതിന് പകരം വൈകിട്ട് 5.30ന് പൊതു ആരാധന നടത്താനാണ് തീരുമാനം. പൊങ്കാല ഞായറാഴ്ച ആയതിനാലാണ് ക്രൈസ്റ്റ് ചർച്ച് അധികൃതർ ആരാധനാ സമയം മാറ്റാൻ തീരുമാനിച്ചത്.
തോറ്റം പാട്ടുകാര്‍ കണ്ണകി ചരിത്രത്തില്‍ പാണ്ഡ്യ രാജാവിന്‍റെ വധം നടക്കുന്ന ഭാഗം പാടി കഴിയുമ്പോഴാണ് പൊങ്കാല ആരംഭിക്കുന്നത്. ശ്രീകോവിലില്‍ നിന്ന് കൈമാറുന്ന ദീപം ക്ഷേത്ര തിടപ്പള്ളിയിലെ അടുപ്പിലേക്ക് പകരും. അതേ ദീപം സഹ മേല്‍ശാന്തിക്ക് കൈമാറി വലിയ തിടപ്പള്ളിയും ക്ഷേത്രത്തിന് മുന്നില്‍ ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലും തീപകരും. സഹ മേല്‍ശാന്തിയാണ് ഈ കർമം നിർവഹിക്കുന്നത്. ഇതോടെ പൊങ്കാല അര്‍പ്പണത്തിന് തുടക്കമാകും.
ALSO READ: ആറ്റുകാൽ പൊങ്കാല മഹോത്സവം: കുടിവെള്ളവിതരണം സുഗമമാക്കാൻ 1390 താൽക്കാലിക ടാപ്പുകൾ
25 ന് രാവിലെ 10.30ന് അടുപ്പ് വെട്ടും ഉച്ചയ്ക്ക് 2.30 ന് പൊങ്കാല നിവേദ്യവും നടക്കും. കുംഭ മാസത്തിലെ പൂരം നാളും പൗര്‍ണമിയും ചേരുന്ന ദിവസമാണ് പൊങ്കാല നടത്തുന്നത്. ക്ഷേത്രത്തില്‍ നിന്ന് നിയോഗിച്ചിട്ടുള്ള ശാന്തിക്കാരാണ് പൊങ്കാല നിവേദ്യം അർപ്പിക്കുന്നത്. വൈകിട്ട് 7.30ന് കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നവര്‍ക്കുള്ള ചൂരല്‍കുത്ത് നടക്കും.
രാത്രി 11ന് ദേവിയെ മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. അടുത്തദിവസം രാവിലെ എട്ടുമണിയോടെ എഴുന്നള്ളത്ത് തിരിച്ച് ക്ഷേത്രത്തിലെത്തും. രാത്രി 9.45ന് കാപ്പഴിക്കും. പുലര്‍ച്ചെ 12.30ന് നടത്തുന്ന കുരുതി തര്‍പ്പണത്തോടെ ആറ്റുകാല്‍ പൊങ്കാല മഹോത്സവം സമാപിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.