100, 200 കള്ളനോട്ടുകൾ പ്രിന്‍റ് ചെയ്യും; ലക്ഷ്യം മദ്യപർ, പ്രായമായവർ, ഇതര സംസ്ഥാന തൊഴിലാളികൾ, ഒടുവിൽ പിടിവീണു

ജോർജിന്റെ ഓട്ടോയിൽ കഴിഞ്ഞ ദിവസം  യാത്ര ചെയ്ത വൃദ്ധക്ക് ഇയാൾ അഞ്ഞൂറു രൂപയ്ക്ക് ചില്ലറയായി കള്ള നോട്ടുകൾ കൈമാറിയിരുന്നു. സ്വന്തമായി പ്രിന്റ് ചെയ്ത രണ്ട് 200 രൂപ നോട്ടുകളും ഒരു നൂറു രൂപ നോട്ടുമാണ് ഇയാള്‍  വൃദ്ധക്ക്  നൽകിയത്. ഇവർ കടയില്‍ സാധനങ്ങൾ വാങ്ങാൻ പണം നൽകിയപ്പോഴാണ് കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞത്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jul 22, 2022, 03:53 PM IST
  • ഇയാളിൽ നിന്നും 100 രൂപയുടെ 24 നോട്ടുകളും 50 രൂപയുടെ 48 നോട്ടുകളും പൊലീസ് പിടിച്ചെടുത്തു.
  • ഇയാളില്‍ നിന്ന് കള്ളനോട്ട് പിടികൂടിയതോടെ കട്ടിലപ്പൂവത്തുള്ള വീട്ടിലും പരിശോധന നടത്തി.
  • നോട്ട് പ്രിന്‍റ് ചെയ്യാന്‍ ഉപയോഗിച്ച പ്രിന്ററും ഒരു ഭാഗം പ്രിന്‍റ് ചെയ്ത വ്യാജ നോട്ടുകളും കണ്ടെടുത്തു.
100, 200 കള്ളനോട്ടുകൾ പ്രിന്‍റ് ചെയ്യും; ലക്ഷ്യം മദ്യപർ, പ്രായമായവർ, ഇതര സംസ്ഥാന തൊഴിലാളികൾ, ഒടുവിൽ പിടിവീണു

തൃശൂർ: കള്ളനോട്ടുകൾ നിർമ്മിച്ച് യാത്രക്കാര്‍ക്ക് നല്‍കി കബളിപ്പിച്ചിരുന്ന ഓട്ടോഡ്രൈവര്‍ പിടിയിലായി. കട്ടിലപ്പൂവം സ്വദേശി ജോർജിനയാണ്  തൃശൂർ വെസ്റ്റ് പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്നും 100 രൂപയുടെ 24 നോട്ടുകളും 50 രൂപയുടെ 48 നോട്ടുകളും പൊലീസ് പിടിച്ചെടുത്തു. 

ജോർജിന്റെ ഓട്ടോയിൽ കഴിഞ്ഞ ദിവസം  യാത്ര ചെയ്ത വൃദ്ധക്ക് ഇയാൾ അഞ്ഞൂറു രൂപയ്ക്ക് ചില്ലറയായി കള്ള നോട്ടുകൾ കൈമാറിയിരുന്നു. സ്വന്തമായി പ്രിന്റ് ചെയ്ത രണ്ട് 200 രൂപ നോട്ടുകളും ഒരു നൂറു രൂപ നോട്ടുമാണ് ഇയാള്‍  വൃദ്ധക്ക്  നൽകിയത്. ഇവർ കടയില്‍ സാധനങ്ങൾ വാങ്ങാൻ പണം നൽകിയപ്പോഴാണ് കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞത്. 

Read Also: 'കച്ചവടം നിർത്തി പോകണം' ഗർഭിണിയോടും ഭർത്താവിനോടും ഗുരുവായൂർ ക്ഷേത്രത്തിൽ സൂരക്ഷാ ജീവനക്കാരുടെ ക്രൂരത

വിവരമറിഞ്ഞ് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. തുടർന്ന് തൃശൂർ വെസ്റ്റ് പൊലീസിന് ലഭിച്ച നിര്‍ദേശ പ്രകാരമാണ് അന്വേഷണം തുടങ്ങിയത്. അയ്യന്തോള്‍ ചുങ്കത്ത് വച്ച് ഓട്ടോ ഡ്രൈവറായ ജോര്‍ജിനെ പൊലീസ് പരിശോധിച്ചു. ഇയാളില്‍ നിന്ന് കള്ളനോട്ട് പിടികൂടിയതോടെ കട്ടിലപ്പൂവത്തുള്ള വീട്ടിലും പരിശോധന നടത്തി. 

നോട്ട് പ്രിന്‍റ് ചെയ്യാന്‍ ഉപയോഗിച്ച പ്രിന്ററും ഒരു ഭാഗം പ്രിന്‍റ് ചെയ്ത വ്യാജ നോട്ടുകളും കണ്ടെടുത്തു. പ്രായമായവരെയും മദ്യപൻമാരെയും അന്യ സ്ഥലങ്ങളിൽ നിന്നും വരുന്നവരെയും ആണ് ഇയാൾ സ്ഥിരമായി കള്ളനോട്ട് ചില്ലറയായി  നൽകി പറ്റിച്ചിരുന്നത്. വെസ്റ്റ് സി.ഐ ഫർഷാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ്  പ്രതിയെ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News