മലപ്പുറം: പിവി അൻവർ എംഎൽഎയ്ക്ക് ജപ്തി നോട്ടീസ്. ഒരേക്കർ 40 സെന്റ് ഭൂമി ജപ്തി ചെയ്യുമെന്ന് കാണിച്ച് ബാങ്ക് നോട്ടീസ് നൽകി. ജപ്തി നടപടിയെ സംബന്ധിച്ച് ആക്സിസ് ബാങ്ക് പത്രപരസ്യവും നൽകിയിട്ടുണ്ട്. ഒരു കോടി 14 ലക്ഷം രൂപയുടെ വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് ബാങ്കിന്റെ നടപടി.
അതേസമയം, പിവി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ തടയണയും റോപ് വേയും പൊളിച്ചു നീക്കുന്ന നടപടികൾ ഇന്നും തുടരും. ഊർങ്ങാട്ടേരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് അനധികൃത നിർമാണങ്ങൾ പൊളിച്ചു നീക്കുന്ന നടപടികൾ പുരോഗമിക്കുന്നത്.
റസ്‌റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവ് സികെ അബ്ദുൾ ലത്തീഫ് നിയമവിരുദ്ധമായി കെട്ടിയ റോപ് വേയാണ് പൊളിച്ചുനീക്കുന്നത്. അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കി നടപടിക്രമങ്ങള്‍ ജനുവരി 25ന് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്സ്മാൻ നിർദേശം നല്‍കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...