Sulthan Bathery : ബത്തേരി അർബൻ ബാങ്കിൽ (Urban Bank) വിവിധ തസ്തികളിലേക്ക് നിയമനം നടത്താൻ കോഴ (Bribery) വാങ്ങിയെന്ന് വീണ്ടും ആരോപണങ്ങൾ. പൊതു പ്രവർത്തകനായ സൂപ്പി പള്ളിയാലാണ് കൂടുതൽ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. കോൺഗ്രസ് ഭരണ സമിതിയും മുമ്പ് നിയമനവുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖകളും പുറത്ത് വിട്ടിട്ടുണ്ട്.
ഇത് കൂടാതെ മുൻ കോൺഗ്രസ്സ് പ്രവർത്തകനും പിന്നീട് സിപിഎം സ്ഥാനാർഥിയുമായ മാറിയ എംഎസ് വിശ്വനാഥനും പണം കൈപ്പറ്റിയതിനുള്ള രേഖകൾ ഇപ്പോൾ സൂപ്പി പള്ളിയിൽ പുറത്ത് വിട്ടിട്ടുണ്ട്. ആകെ 1.14 കോടി രൂപയുടെ കോഴ മുൻ കോൺഗ്രസ് ഭരണസമിതി വാങ്ങിയിട്ടുള്ളതിന്റെ രേഖകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
പ്യൂൺ, വാച്ച്മാൻ തുടങ്ങിയ തസ്തികകളിലേക്കുള്ള നിയമനങ്ങൾക്കാണ് കോഴ വാങ്ങിയ ശേഷം മുൻ കോൺഗ്രസ് ഭരണ സമിതി നിയമനം നടത്തിയിരിക്കുന്നത്. സുൽത്താൻ ബത്തേരി അർബൻ സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടുകളെ കുറിച്ചുള്ള വിവരങ്ങൾ മുമ്പ് പുറത്ത് വന്നിരുന്നു. ഇതിനെതിരെ പ്രദേശത്ത് പ്രതിഷേധങ്ങൾ നടന്ന വരികെയാണ്.
ALSO READ: Pmksy Project: ജലസേചന പദ്ധതികൾക്കായി സാമ്പത്തിക സഹായം, ഇപ്പോൾ അപേക്ഷിക്കാം
അതിനപ്പുറമെയാണ് ഇപ്പോൾ മുൻ കോൺഗ്രസ് ഭരണ സമിതിയും നിയമനങ്ങൾ നടത്താൻ കൈക്കൂലി വാങ്ങിയെന്ന ആരോപണങ്ങൾ ഉയർന്ന വരുന്നത്. കോഴയായി വാങ്ങിയെന്ന് പറയുന്ന 1.14 കോടി രൂപയിൽ ഭരണസമിതിയിൽ പ്രസിഡന്റ അടക്കമുള്ള 14 അംഗങ്ങളും 5 ലക്ഷം രൂപ വീതം വാങ്ങിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ALSO READ: Ettumanoor Temple| ഏറ്റുമാനൂരപ്പൻറെ സ്വർണ രുദ്രാക്ഷം മോഷണം പോയത് തന്നെ, കേസ്സെടുത്തു
ഇതുകൂടാതെ ജില്ല കോൺഗ്രസ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണത്തിന് എട്ട് ലക്ഷം രൂപയും ബാങ്ക് പ്രസിഡന്റിന്റെ കയ്യിൽ നിന്ന് വാങ്ങിയതായി രേഖകൾ ഉണ്ട്. അന്നത്തെ ബാങ്ക് പ്രഡിഡന്റ് ആയിരുന്ന കെപി തോമസാണ് പണം നൽകിയിരിക്കുന്നത്. മുൻ ഡിസിസി പ്രസിഡണ്ട് പിവി ബാലചന്ദ്രനാണ് എട്ട് ലക്ഷം രൂപ കൈപ്പറ്റിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...