Pmksy Project: ജലസേചന പദ്ധതികൾക്കായി സാമ്പത്തിക സഹായം, ഇപ്പോൾ അപേക്ഷിക്കാം

ജല ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കുക ഉയര്‍ന്ന ഉല്പ്പാദനം ഉറപ്പുവരുത്തുക, എന്നിവയാണ് ലക്ഷ്യങ്ങൾ

Written by - Zee Malayalam News Desk | Last Updated : Sep 25, 2021, 10:47 AM IST
  • പദ്ധതിയിലൂടെ ഡ്രിപ്പ്, സ്പ്രിംഗ്ലള്‍ എന്നീ ആധുനിക ജലസേചന രീതികളുടെ ഗുണഭോക്താക്കളാകുവാന്‍ കര്‍ഷകര്‍ക്ക് അവസരം ലഭിക്കുന്നു
  • .പദ്ധതി വഴി കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുകയുമാണ് ഉദ്ദേശം.
  • ഡ്രിപ്പ്, സ്പ്രിംഗ്ലള്‍ എന്നീ ആധുനിക ജലസേചന രീതികളുടെ ഗുണഭോക്താക്കളാകുവാന്‍ കര്‍ഷകര്‍ക്ക് അവസരം ലഭിക്കുന്നു
Pmksy Project: ജലസേചന പദ്ധതികൾക്കായി സാമ്പത്തിക സഹായം, ഇപ്പോൾ അപേക്ഷിക്കാം

കൊച്ചി: കൃഷിയിലെ നൂതന ജലസേചന രീതികള്‍ പ്രോത്സാഹിപ്പിക്കാനായി കർഷകർക്ക് സാമ്പത്തിക സഹായം ലഭ്യമാവുന്ന പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു.പ്രധാന മന്ത്രി കൃഷി സിഞ്ചായി യോജന (പി.എം.കെ.എസ്.വൈ)” പദ്ധതിയിലൂടെ സൂക്ഷ്മ ജലസേചന സംവിധാനങ്ങള്‍ കൃഷിയിടങ്ങളില്‍ ്സബ്‌സിഡിയോടുകൂടി സ്ഥാപിക്കുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം

ജല ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കുക ഉയര്‍ന്ന ഉല്പ്പാദനം ഉറപ്പുവരുത്തുക, ജലസേചനത്തോടൊപ്പം വളപ്രയോഗം നടപ്പിലാക്കുക തുടങ്ങിയവയാണ് ലക്ഷ്യം.പദ്ധതി വഴി കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുകയുമാണ് ഉദ്ദേശം.

Also ReadRain Alert Kerala : തീവ്ര ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു, ഇന്നും കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, 10 ജില്ലകളിൽ യെല്ലോ അലർട്ട്

പദ്ധതിയിലൂടെ ഡ്രിപ്പ്, സ്പ്രിംഗ്ലള്‍ എന്നീ ആധുനിക ജലസേചന രീതികളുടെ ഗുണഭോക്താക്കളാകുവാന്‍ കര്‍ഷകര്‍ക്ക് അവസരം ലഭിക്കുന്നു. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പദ്ധതി ചെലവിന്റെ അനുവദനീയ തുകയുടെ 80 ശതമാനം വരെയും മറ്റുള്ള കര്‍ഷകര്‍ക്ക് 70ശതമാനം വരെയും നിബന്ധനകള്‍ക്ക് വിധേയമായി ധനസഹായമായി ലഭിക്കും.

ALSO READ: School Reopening : സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനുള്ള കരട് മാർഗരേഖ തയ്യാറായി; സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകില്ല പകരം അലവൻസ് നൽകും

കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം ജില്ലയിലെ കര്‍ഷകര്‍ കാക്കനാട് പ്രവര്‍ത്തിക്കുന്ന കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ അടുത്തുള്ള കൃഷി ഭവനുമായോ ബന്ധപ്പെടാവുന്നതാണ്. ബന്ധപ്പെടേണ്ട നമ്പര്‍ 8606069173.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News