ബെന്യാമിന്റെ തരകന്‍സ് ഗ്രന്ഥവരിയ്ക്ക് എഫ് ഐ പി ദേശീയ പുരസ്കാരം

പുസ്തക പ്രസിദ്ധീകരണരംഗത്ത് രാജ്യാന്തര പുതുമസൃഷ്ടിച്ച നോവലാണ് തരകന്‍സ് ഗ്രന്ഥവരി, ഇത്തരത്തിൽ ആകെ പത്തു പുരസ്കാരങ്ങളാണ് ഡി സി ബുക്സിന് ലഭിച്ചത് 

Written by - Zee Malayalam News Desk | Last Updated : Sep 23, 2022, 05:53 PM IST
  • പുസ്തക പ്രസിദ്ധീകരണരംഗത്ത് രാജ്യാന്തര പുതുമസൃഷ്ടിച്ച നോവലാണ് തരകന്‍സ് ഗ്രന്ഥവരി
  • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എഫ് ഐ പി പുരസ്കാരം ലഭിക്കുന്നത് ഡി സി ബുക്സിനാണ്
  • സെപ്റ്റംബര്‍ 30ന് രാവിലെ പത്ത് മണിക്ക് ന്യൂ ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും
ബെന്യാമിന്റെ തരകന്‍സ് ഗ്രന്ഥവരിയ്ക്ക് എഫ് ഐ പി ദേശീയ പുരസ്കാരം

കോട്ടയം:  മികച്ച അച്ചടിയ്ക്കും രൂപകല്പനയ്ക്കും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സിന്റെ ദേശീയ പുരസ്കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ബെന്യാമിന്റെ തരകന്‍സ് ഗ്രന്ഥവരിയ്ക്ക് ലഭിച്ചു. ആകെ പത്തു പുരസ്കാരങ്ങളാണ് ഡി സി ബുക്സിന് ലഭിച്ചത്.  പുസ്തക പ്രസിദ്ധീകരണരംഗത്ത് രാജ്യാന്തര പുതുമസൃഷ്ടിച്ച നോവലാണ് തരകന്‍സ് ഗ്രന്ഥവരി. വായനക്കാരുടെ ഇഷ്ടാനുസരണം ഏതുതാളുകളിലൂടെയും വായന തുടര്‍ന്ന്  പൂര്‍ത്തിയാക്കാവുന്ന നോവലാണ് തരകന്‍സ് ഗ്രന്ഥവരി. 

മറ്റു പുരസ്കാരങ്ങള്‍: ഇന്ത്യയുടെ വീണ്ടെടുക്കൽ, ബി രാജീവൻ (റഫറന്‍സ് ബുക്ക്,),വൈറസ്, പ്രണയ് ലാൽ (സയന്റിഫിക്/ടെക്‌നിക്കല്‍/മെഡിക്കല്‍ ബുക്‌സ്),ആർച്ചർ, പൗലോ കൊയ്‌ലോ (ആർട്ട് ആൻഡ് കോഫി ടേബിൾ ബുക്സ്),

 മലയാളം പകർത്ത്/വർക്ക് ബുക്ക് (ടെക്സ്റ്റ് ബുക്‌സ്), ടീച്ചിങ്ങ് ബേസിക് ഡിസൈൻ ഇൻ ആർക്കി ടെക്ചർ (ടെക്‌സ്റ്റ് ബുക്‌സ്, കോളജ്, ഇംഗ്ലീഷ്), പച്ചക്കുതിര (ജേണല്‍സ് ആന്‍ഡ് ഹൗസ് മാഗസിന്‍സ്), ,ശ്രേഷ്ഠഭാഷ പാഠാവലി-8  (ടെക്സ്റ്റ് ബുക്ക്), മലയാളം സാഹിത്യം-1 (ടെക്‌സ്റ്റ് ബുക്‌സ്, കോളജ്,)ഡിസിമാറ്റ് (ജേണല്‍സ് ആന്‍ഡ് ഹൗസ് മാഗസിന്‍സ്, ഇംഗ്ലീഷ്).

 ഒന്നര ദശകത്തിലേറെയായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എഫ് ഐ പി പുരസ്കാരം ലഭിക്കുന്നത് ഡി സി ബുക്സിനാണ്. സെപ്റ്റംബര്‍ 30ന് രാവിലെ പത്ത് മണിക്ക് ന്യൂ ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News