സംസഥാനത്ത് ബൈക്ക് റേസിങ് നടത്തുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. കോവളത്ത് ബൈക്ക് റേസിങ്ങിനിടെ വഴിയാത്രക്കാരി ബൈക്ക് ഇടിച്ച് മരിച്ച സംഭവത്തെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് ഈ വിവരം അറിയിച്ചത്. കൂടാതെ സംസ്ഥാനത്ത് വാഹന പരിശോധന കൂടുതൽ ശക്തമാക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. പനത്തുറ സ്വദേശി സന്ധ്യയാണ് ബൈക്കിടിച്ച് മരിച്ചത്. 55 വയസായിരുന്നു.
കോവളം വാഴമുട്ടത്താണ് അപകടം നടന്നത്. റോഡ് മുറിച്ചുകടക്കവേയാണ് റേസിങ് നടത്തുകയായിരുന്നു ബൈക്ക് സന്ധ്യയെ ഇടിച്ച് വീഴ്ത്തിയത്. അപകടത്തെ തുടർന്ന് മരിച്ച സന്ധ്യയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബൈക്ക് ഓടിച്ചിരുന്ന യുവാവിനും അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന പൊട്ടക്കുഴി സ്വദേശി അരവിന്ദിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.
ALSO READ: Bike Accident: കോവളത്ത് കാൽനടയാത്രക്കാരി ബൈക്കിടിച്ച് മരിച്ചു
യുവാവിൻറെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബൈക്ക് റേസിങ്ങിനിടെയാണ് വഴിയാത്രക്കാരിയെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചതെന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുകയായിരുന്നു. ബൈക്ക് അമിത വേഗതയിലായിരുന്നു. സന്ധ്യ റോഡ് മുറിച്ചു കടക്കവേ അമിതവേഗതയിൽ എത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...