കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം 1000 കഴിഞ്ഞതറിഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ സന്തോഷിക്കുന്നുവെന്ന തരത്തില്‍ പോസ്റ്റിട്ട സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ കൂടിയായ ബിനീഷ് കോടിയേരിക്ക് മറുപടിയുമായി വിടി ബല്‍റാം എംഎല്‍എ. മാടമ്പള്ളിയിലെ യഥാര്‍ഥ മനോരോഗികള്‍ ബിനീഷിനെപ്പോലെ ഉള്ളവരാണെന്നാണ് ബല്‍റാം പ്രതികരിച്ചിരിക്കുന്നത്.
കേരളത്തിലിന്ന് കോവിഡ് രോഗികളുടെ എണ്ണം 1000 കവിഞ്ഞെന്നറിഞ്ഞ കോൺഗ്രസ് നേതാക്കൾ.. #മരണത്തിന്റെവ്യാപാരികൾ
Posted by Bineesh Kodiyeri on Wednesday, July 22, 2020
ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇത്തരം ക്രൂരമായ ഒരു നറേറ്റീവ് സൃഷ്ടിച്ചെടുക്കാൻ നോക്കുന്നതിലൂടെ എന്ത് നേട്ടമാണ് ഈ സൈക്കോകൾക്ക് ഉണ്ടാവുന്നത്!
സ്വന്തം ഉള്ളിലെ വികൃതചിന്തകൾ മറ്റുള്ളവർക്ക് മേൽ ആരോപിച്ച് രക്ഷപ്പെടുന്ന മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗികളാണ് ഇത്തരക്കാർ.
ഇത്തരം ക്രൂരമായ ഒരു നറേറ്റീവ് സൃഷ്ടിച്ചെടുക്കാൻ നോക്കുന്നതിലൂടെ എന്ത് നേട്ടമാണ് ഈ സൈക്കോകൾക്ക് ഉണ്ടാവുന്നത്! സ്വന്തം...
Posted by VT Balram on Wednesday, July 22, 2020
നിരവധി പേരാണ് ബിനീഷിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. കോൺഗ്രസുകാർ മരണത്തിന്റെ വ്യാപാരികളാണെന്നാണ് ബിനീഷ് പറഞ്ഞത്.