ലോക്ഡൗണ്‍;ലംഘിച്ചാല്‍ കർശന നടപടി;''ദിവസവും തള്ളുന്ന മുഖ്യമന്ത്രി കണ്ണാടിയിൽ നോക്കി പറയുകയാവും ഉചിതം''

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് സന്ദീപ് ആണ് രംഗത്ത് വന്നത്.

Last Updated : Jun 12, 2020, 01:17 PM IST
ലോക്ഡൗണ്‍;ലംഘിച്ചാല്‍ കർശന നടപടി;''ദിവസവും തള്ളുന്ന മുഖ്യമന്ത്രി കണ്ണാടിയിൽ നോക്കി പറയുകയാവും ഉചിതം''

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് സന്ദീപ് ആണ് രംഗത്ത് വന്നത്.

സംസ്ഥാനത്ത് ലോക്ക് ഡൌണ്‍ ലംഘനങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തിലാണ് ബിജെപി നേതാവ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്ത് വന്നത്.

''ഈ രണ്ടു ചിത്രങ്ങൾ നോക്കിയാൽ മാത്രം മതി. ഈ നാടിന്റെ ശത്രുക്കൾ ആരാണെന്ന് മനസിലാകാൻ. ലോക്ഡൗൻ കാലത്ത് സർക്കാർ നിർദ്ദേശം അനുസരിച്ചില്ലെങ്കിൽ 
കർശന നടപടി ഉണ്ടാകുമെന്ന് ദിവസവും തള്ളുന്ന മുഖ്യമന്ത്രി കണ്ണാടിയിൽ നോക്കി പറയുകയാവും ഉചിതം.''

എന്ന് പറഞ്ഞുകൊണ്ട് ബിജെപി നേതാവ് രണ്ട് ചിത്രങ്ങള്‍ സഹിതമാണ് ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

ആദ്യ ഫോട്ടോ മുതിർന്ന പ്രചാരകന് സഹപ്രചാരകന്മാർ അന്ത്യ പ്രണാം നൽകുന്നു എന്ന തലകെട്ടില്‍  അന്തരിച്ച മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ 
ആര്‍ വേണുഗോപാലിന് ആര്‍എസ്എസ് നേതാക്കള്‍ അന്ത്യ പ്രണാമം നല്‍കുന്നതാണ്,

രണ്ടാമത്തെ ഫോട്ടോ കൊലക്കേസ് പ്രതിക്ക് സഹപ്രവർത്തകർ വിപ്ലവാഭിവാദ്യം നൽകുന്നു എന്ന് പറഞ്ഞുകൊണ്ട് സിപിഎം നേതാവും ടിപി ചന്ദ്രശേഖരന്‍ 
വധക്കേസ് പ്രതിയുമായ പികെ കുഞ്ഞനന്തന്‍റെ മൃതദേഹത്തിന് സമീപം നേതാക്കള്‍ അഭിവാദ്യം അര്‍പ്പിക്കുന്നതാണ്.

Also Read:സൈലന്‍റ്...എന്തൊരു ട്രോളാണീ സന്ദീപ്‌ വാര്യര്‍!

 

ഇതില്‍ ആദ്യ ചിത്രത്തില്‍ സാമൂഹ്യ അകലം പാലിക്കുന്നുണ്ട്,എന്നാല്‍ രണ്ടാമത്തെ ചിത്രത്തില്‍ സാമൂഹ്യ അകലം പാലിക്കുന്നതുമില്ല.

അതുകൊണ്ട് തന്നെയാണ് ബിജെപി നേതാവിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്‌ പ്രസക്തമാകുന്നതും.

 

Trending News