ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകന്റെ വിവാഹത്തിന് ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ എത്തും

കൂട്ടായ്മ രൂപീകരിച്ച് നേതൃത്വത്തിനെതിരെ പടപ്പുറപ്പാടിനിറങ്ങിയ ശോഭാ സുരേന്ദ്രൻ ഉൾപ്പടെയുള്ളവരെ നേരിടാൻ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ വിജയിച്ചിരിക്കുകയാണ് കെ സുരേന്ദ്രൻ

Written by - Zee Malayalam News Desk | Last Updated : May 5, 2022, 09:21 PM IST
  • കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 15 ന് തിരുവനന്തപുരത്തെത്തും
  • ജില്ലാ പ്രസിഡൻറുമാരെല്ലാം സുരേന്ദ്രൻ അനുകൂലികളാണ്
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകന്റെ വിവാഹത്തിന് ബിജെപി ദേശീയ പ്രസിഡന്റ്  ജെ പി നഡ എത്തും

കോഴിക്കോട്: മെയ് 6 ന് കോഴിക്കോട് ആശീർവാദ് ലോൺസിൽ നടക്കുന്ന സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രന്റെ മകന്റെ  വിവാഹത്തിന് ജെ പി നഡ എത്തുന്നു.  കെ സുരേന്ദ്രനെ സ്ഥാനത്ത് നിന്നും മാറ്റുമെന്നുൾപ്പടെ വാർത്തകൾ പ്രചരിക്കുമ്പോഴും പാർട്ടി കേരളത്തിൽ തിരിച്ച് വരവ് നടത്തുകയാണെന്ന് കേന്ദ്ര നേതൃത്യത്തെ ബോധ്യപ്പെടുത്തിയാണ് കെ സുരേന്ദ്രൻ മുന്നോട്ട് പോകുന്നത്. ബി ജെ പിയിൽ നിന്നും ആർ എസ് എസിൽ നിന്നും വിട്ടു നിൽക്കുന്നവരേയും പുറത്താക്കപ്പെട്ടവരേയും ചേർത്ത് കൂട്ടായ്മ രൂപീകരിച്ച് നേതൃത്വത്തിനെതിരെ പടപ്പുറപ്പാടിനിറങ്ങിയ ശോഭാ സുരേന്ദ്രൻ ഉൾപ്പടെയുള്ളവരെ നേരിടാൻ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ വിജയിച്ചിരിക്കുകയാണ് കെ സുരേന്ദ്രൻ. കെ സുരേന്ദ്രന്റെ മകന്റെ  വിവാഹത്തിനെത്തുന്ന നഡ കോഴിക്കോട് നടക്കുന്ന ബിജെപി പൊതു സമ്മേളനത്തിലും പങ്കെടുക്കും. കല്യാണത്തിനെത്തുന്ന സാഹചര്യത്തിൽ പൊതുയോഗം സംഘടിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. പുറത്താകാൻ പോകുന്ന പ്രസിഡൻറ് ആണ് സുരേന്ദ്രനെങ്കിൽ മകന്റെ വിവാഹത്തിന് ദേശീയ പ്രസിഡന്റ് എത്തുമോ എന്നാണ് ഉയരുന്ന ചോദ്യം.

NADDA
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 15 ന് തിരുവനന്തപുരത്തെത്തും. സുരേന്ദ്രന്റെ നേതൃത്യത്തിൽ പാർട്ടി കൂടുതൽ ശക്തമാകുന്നുവെന്നും അതിന് കരുത്ത് പകരാനാണ് ഷാ എത്തുന്നതെന്നുമാണ് സുരേന്ദ്രൻ അനുകൂലികളുടെ വാദം. മണ്ഡലം പുന:സംഘടന പൂർത്തിയായതോടെ എല്ലാ മണ്ഡലങ്ങളിലും സുരേന്ദ്രന് തന്നെയാണ് ആധിപത്യമെന്നാണ് അവകാശവാദം. ജില്ലാ പ്രസിഡൻറുമാരെല്ലാം സുരേന്ദ്രൻ അനുകൂലികളാണ്. ഇങ്ങനെയുള്ള സാഹചര്യത്തിൽ കേന്ദ്ര നേതൃത്യത്തിന്റെ പൂർണ്ണ പിന്തുണയുള്ള കെ സുരേന്ദ്രനെ നേരിടാൻ ശോഭാ സുരേന്ദ്രന്റെ അടവുകൾക്ക് സാധിക്കില്ലെന്നാണ് സുരേന്ദ്രൻ അനുകൂലികളുടെ അവകാശവാദം. ഏതായാലും പാർട്ടിയിൽ വലിയ തോതിലുള്ള അസംതൃപ്തി വളർന്ന് വരികയാണിപ്പോൾ.

Trending News