K Surendran: രാജസേനൻ നല്ല വ്യക്തി, പാർട്ടിയിലേക്ക് തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു : കെ സുരേന്ദ്രൻ

K surendran about Rajasenan: രാജസേനൻ മികച്ച കലാകാരനാണെന്ന് കെ. സുരേന്ദ്രൻ  

Written by - Zee Malayalam News Desk | Last Updated : Jun 17, 2023, 10:41 PM IST
  • പരീക്ഷാ തട്ടിപ്പ് കേസുകൾ ഒതുക്കാൻ നീക്കം നടത്തുന്നുവെന്ന് സുരേന്ദ്രൻ.
  • വിദ്യ എവിടെ ഉണ്ടെന്ന് പോലിസിനു അറിയാം.
  • ബിജെപി വ്യാപകമായി പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
K Surendran: രാജസേനൻ നല്ല വ്യക്തി, പാർട്ടിയിലേക്ക് തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു : കെ സുരേന്ദ്രൻ

ബിജെപി വിട്ട സംവിധായകൻ രാജസേനൻ നല്ലൊരു വ്യക്തിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പാർട്ടി വിട്ടു പോയവർ മോശം ആണെന്ന് ബിജെപി പറയില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജസേനൻ പാർട്ടിയിലേക്ക് മടങ്ങി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. 

സിനിമ കിട്ടുന്നില്ലെന്ന കാരണം പറഞ്ഞാണ് രാജസേനൻ ബിജെപിയിൽ നിന്നും പോയതെന്ന് സുരേന്ദ്രൻ പറഞ്ഞു. രാജസേനൻ മികച്ച കലാകാരനാണ്. പാർട്ടിയ്‌ക്കൊപ്പം ഉണ്ടായിരുന്ന കാലത്തെ സേവനങ്ങളെ വിലമതിക്കുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

ALSO READ: ശാന്തമാകാതെ മണിപ്പൂർ, കേന്ദ്രമന്ത്രി രാജ് കുമാര്‍ സിംഗിന്‍റെ വീടിന് അക്രമികൾ തീയിട്ടു

എസ്എഫ് നേതാക്കൾ ഉൾപ്പെട്ട പരീക്ഷാ തട്ടിപ്പ് കേസുകൾ ഒതുക്കാൻ നീക്കം നടത്തുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയാതെ  രക്ഷപ്പെടാൻ അവസരം നൽകുകയാണ്. ഇതേ അവസ്ഥയാണ് കോൺഗ്രസ് നേതാക്കളുടെ പേരിലുള്ള കേസിലും ഒത്തുതീർപ്പു കളി നടത്തുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. 

പരീക്ഷ തട്ടിപ്പ് കേസിൽ എസ്എഫ്‌ഐ നേതാക്കളെ രക്ഷപ്പെടുത്താൻ  സർക്കാർ ശ്രമിക്കുന്നു എന്നും സുരേന്ദ്രൻ പറഞ്ഞു. വിദ്യ എവിടെ ഉണ്ടെന്ന് പോലിസിനു അറിയാമായിരുന്നു ഇവരെ അറസ്‌റ് ചെയ്യാതെ  ഹൈക്കോടതിയിൽ നിന്ന് ജാമ്യം എടുക്കാനുള്ള അവസരം ഒരുക്കി കൊടുക്കുകയാണ് ചെയ്യുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

കോൺഗ്രസ് നേതാക്കൻമാർക്കെതിരെയുള്ള കേസിൽ സിപിഎം കോൺഗ്രസ് ധാരണയിലാണ്. വിഡി സതീശന്റെ കേസിൽ ഒന്നും നടക്കുന്നില്ലെന്നും സുധാകരനെ ചോദ്യം ചെയാൻ വിളിച്ചിട്ട് പോലുമില്ലയെന്നും സുരേന്ദ്രൻ ആരോപിച്ചു. സർക്കാരിന്റെ കയ്യിൽ എല്ലാ തെളിവും ഉണ്ട്. പരസ്പരം എല്ലാ കേസും ഒത്തുതീർക്കുകയാണ്. ലോകസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇത് തുറന്നു കാട്ടാൻ ബിജെപി വ്യാപകമായി പ്രചാരണം നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News