മുഖ്യമന്ത്രി രാജിവെക്കണം: സംസ്ഥാനത്ത് ബിജെപി ഇന്ന് കരിദിനം ആചരിക്കുന്നു

സംസ്ഥാനത്തെ പത്തുലക്ഷത്തോളം വീടുകളിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന്  പ്രതിഷേധാഗ്നി ജ്വലിക്കും.  

Last Updated : Jul 21, 2020, 09:40 AM IST
മുഖ്യമന്ത്രി രാജിവെക്കണം: സംസ്ഥാനത്ത് ബിജെപി ഇന്ന് കരിദിനം ആചരിക്കുന്നു

തിരുവനന്തപുരം:  സ്വർണ്ണക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ബിജെപി ഇന്ന് കരിദിനം ആചരിക്കും.  ഇതിന്റെ ഭാഗമായി  സംസ്ഥാനത്തെ 10 ലക്ഷത്തോളം വീടുകളിൽ പ്രതിഷേധ ജ്വാല തെളിയിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആഹ്വാനം ചെയ്തിട്ടുണ്ട്. 

Also read: മുഖ്യമന്ത്രി രാജിവെക്കണം; നാളെ കരിദിനം, പിണറായിയുടെ കോലം കത്തിക്കും -ബിജെപി

സംസ്ഥാനത്തെ പത്തുലക്ഷത്തോളം വീടുകളിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന്  പ്രതിഷേധാഗ്നി ജ്വലിക്കും.   കൂടാതെ വാർഡുതലം കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചും പ്രതിഷേധിക്കും.   സ്വർണ്ണക്കടത്ത് കേസിൽ ഓരോദിവസവും മുഖ്യമന്ത്രിയുടെ ഓഫീസ് ഒത്താശ ചെയ്തതിന്റെ തെളിവുകൾ പുറത്തുവന്നിട്ടും മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടാത്തത് ഏറെ നാണക്കേടാണെന്നും കെ . സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.  

Also read: ആശങ്കയേറുന്നു; KEAM പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കോറോണ..! 

കേസിലെ അന്വേഷണം മുഖ്യമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ വിശ്വസ്ഥരിലേക്കും നീളുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്.  അതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ കൂടുതൽ  പ്രക്ഷോഭ പരിപാടികൾക്ക് ബിജെപി നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ അറിയിച്ചു.   

Trending News