Blood disorders: രക്തജന്യരോ​ഗമുള്ളവർക്ക് ആശ്വാസമായി ‘ആശാധാര’ പദ്ധതി

Ashadhara project: ഹീമോഫീലിയ, സിക്കിള്‍ സെല്‍ അനീമിയ, തലാസീമിയ രോ​ഗികൾക്കായി വയനാട് ഗവൺമെന്റ് മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡ് സജ്ജീകരിച്ചു. 10 കിടക്കകളുള്ള വാർഡാണ് ഒരുക്കിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 31, 2022, 05:00 PM IST
  • സിക്കിള്‍ സെല്‍ അനീമിയ, ഹീമോഫീലിയ, തലാസീമിയ രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലൂടെ സമഗ്രമായ വികേന്ദ്രീകൃത ചികിത്സ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പദ്ധതിയാണ് ‘ആശാധാര’
  • ഇതിന്റെ ഭാഗമായി രോഗികളുടെ ജില്ലതിരിച്ചുള്ള പട്ടിക തയ്യാറാക്കിയിട്ടുണ്ട്
Blood disorders: രക്തജന്യരോ​ഗമുള്ളവർക്ക് ആശ്വാസമായി ‘ആശാധാര’ പദ്ധതി

വയനാട്: ഹീമോഫീലിയ, സിക്കിള്‍ സെല്‍ അനീമിയ, തലാസീമിയ രോ​ഗികൾക്ക് ആശ്വാസമായി വയനാട്ടിൽ ‘ആശാധാര’ പദ്ധതി. ഹീമോഫീലിയ, സിക്കിള്‍ സെല്‍ അനീമിയ, തലാസീമിയ രോ​ഗികൾക്കായി വയനാട് ഗവൺമെന്റ് മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡ് സജ്ജീകരിച്ചു. 10 കിടക്കകളുള്ള വാർഡാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ അവശ്യമരുന്നുകളും ലഭ്യമാണ്. ഫിസിഷ്യനെയും സ്റ്റാഫ് നഴ്സിനെയും നിയമിച്ചിട്ടുണ്ട്. ഫിസിഷ്യനെ നോഡല്‍ ഓഫിസറായാണ് നിയമിച്ചിരിക്കുന്നത്. ആരോഗ്യകേരളം വഴിയാണ് സ്റ്റാഫ് നഴ്സിനെ നിയമിച്ചിരിക്കുന്നത്.

ജില്ലയില്‍ ആശാധാര പദ്ധതിക്ക് കീഴില്‍ 42 ഹീമോഫീലിയ രോഗികള്‍ക്കും 1030 അരിവാള്‍ രോഗികള്‍ക്കും മികച്ച ചികിത്സാ സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി പറഞ്ഞു. 13 തലാസീമിയ രോഗികളും ചികിത്സ തേടുന്നുണ്ട്. സിക്കിള്‍ സെല്‍ അനീമിയ, ഹീമോഫീലിയ, തലാസീമിയ രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലൂടെ സമഗ്രമായ വികേന്ദ്രീകൃത ചികിത്സ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പദ്ധതിയാണ് ‘ആശാധാര’. ഇതിന്റെ ഭാഗമായി രോഗികളുടെ ജില്ലതിരിച്ചുള്ള പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

ALSO READ: Sickle Cell Anemia: സിക്കിൾ സെൽ അനീമിയ കുട്ടികളെയും കൗമാരക്കാരെയും സ്ട്രോക്കിലേക്ക് നയിക്കുന്നുവെന്ന് സിഡിസി റിപ്പോർട്ട്

ഹീമോഫീലിയ രോഗികളില്‍ 18 വയസ്സ് വരെയുള്ളവര്‍ക്ക് പ്രൊഫൈല്‍ ആക്സസ് നല്‍കാനും മുതിര്‍ന്ന ഹീമോഫീലിയ രോഗികള്‍ക്ക് രക്തസ്രാവം ഉണ്ടാകുന്ന മുറയ്ക്ക് അന്താരാഷ്ട്രതലത്തില്‍ അംഗീകരിച്ച ചികിത്സാ പ്രോട്ടോകോള്‍ ആധാരമാക്കി സൗജന്യ ചികിത്സ നൽകാനും സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. നിലവില്‍ രക്തസ്രാവം ഉണ്ടാവുന്ന രോഗി താലൂക്ക്-ജില്ലാ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ എത്തുന്ന മുറയ്ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

അടിയന്തര ഘട്ടങ്ങളില്‍ ആശാധാര സ്റ്റാഫ് നഴ്‌സിന്റെ സേവനം ലഭിക്കും. 9074915803 എന്ന നമ്പറിലാണ് അടിയന്തര സേവനത്തിനായി ബന്ധപ്പെടേണ്ടത്. ജില്ലയിലെ സിക്കിള്‍സെല്‍ രോഗികള്‍ക്ക് സഹായത്തിനായി 9645587782 എന്ന നമ്പറില്‍ കോ-ഓർഡിനേറ്ററെ ബന്ധപ്പെടാം. അടിയന്തര സാഹചര്യങ്ങളില്‍ 108 ആംബുലന്‍സിന്റെ സേവനവും ലഭ്യമാക്കും. വൈത്തിരി താലൂക്ക് ആശുപത്രി- 8089468148, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി- 9946105629, കല്‍പ്പറ്റ ജനറല്‍ ആശുപത്രി- 9656938689, ജില്ലാ ആശുപത്രി- 9747178525 എന്നീ നമ്പറുകളില്‍ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍മാരുമായും ബന്ധപ്പെടാം. മേഖലയിലെ ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നും സഹായവും ലഭ്യമാകും. ജില്ലാതലത്തില്‍ പ്രോഗ്രാം മാനേജ്മെന്റ് സപ്പോര്‍ട്ട് യൂണിറ്റില്‍ നിന്ന് ജില്ലാ പിആര്‍ഒ- 9747211599, ആശാധാര പ്രോഗ്രാമിന്റെ ചാര്‍ജ് വഹിക്കുന്ന ആര്‍ബിഎസ്കെ കോ-ഓഡിനേറ്റര്‍- 8086010054 എന്നിവരുടെ സേവനവും ലഭ്യമാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News