കോഴിക്കോട്: മുൻ മന്ത്രി ടി ശിവദാസ മേനോൻ അന്തരിച്ചു. 90 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഏറെ നാളായി മഞ്ചേരിയിലെ മകളുടെ വീട്ടിലാണ് താമസം. സംസ്ഥാനത്തെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവാണ് വിടവാങ്ങിയത്. ദീർഘകാലം സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായിരുന്നു ശിവദാസ മേനോൻ.
നിലവിൽ മലപ്പുറം ജില്ലയിലാണെങ്കിലും പാലക്കാട് ആയിരുന്നു ശിവദാസ മേനോന്റെ കർമമണ്ഡലം. നെല്ലറയുടെ നാട്ടിൽ നിന്നായിരുന്നു രാഷ്ട്രീയ പ്രവേശനം. ഇതിൽ രണ്ട് തവണ മന്ത്രിയായി. മലമ്പുഴ മണ്ഡലത്തിൽ നിന്ന് തുടർച്ചായി മൂന്ന് തവണയാണ് അദ്ദേഹം വിജയിച്ച് നിയമസഭയിലെത്തിയത്. രണ്ട് നായനാർ മന്ത്രിസഭകളിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. 1987ൽ ആദ്യമായി സഭയിലെത്തിയപ്പോൾ തന്നെ മന്ത്രിയാകാൻ ഭാഗ്യം ലഭിച്ചു. 1987ലെ ഇ.കെ നായനാർ മന്ത്രിസഭയിൽ, വൈദ്യുതി, ഗ്രാമവികസന വകുപ്പ് കൈകാര്യം ചെയ്തു. പിന്നീട് 1996ൽ ധനകാര്യ മന്ത്രിയും ആയിരുന്നു.
Also Read: 'അമ്മ'യുടെ ഫണ്ടിൽ സ്ത്രീകൾക്ക് വീട്; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ഷമ്മി തിലകൻ, വെളിപ്പെടുത്തൽ
1932 ജൂൺ 14നാണ് ടി ശിവദാസ മേനോൻ ജനിച്ചത്. സംസ്ഥാനത്ത് അധ്യാപക യൂനിയനുകൾ സംഘടിപ്പിക്കുന്നതിൽ കർശനമായ ഇടപെടലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിലേക്ക് നയിച്ചത്. നേരത്തെ മണ്ണാർക്കാട്ടിലെ കെ.ടി.എം ഹൈസ്കൂളിൽ അധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് സ്കൂളിന്റെ പ്രധാനാധ്യാപകനായും ജോലി ചെയ്തു. പിന്നീടാണ് സജീവമായ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. കേരള സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതി, കാലിക്കറ്റ് സർവകലാശാലയിലെ സിൻഡിക്കേറ്റിലും അംഗമായിരുന്നു. കേരള പ്രൈവറ്റ് ടീച്ചേഴ്സ് ഫെഡറേഷൻറെ മലബാർ റീജിയണൽ പ്രസിഡന്റായും പിന്നീട് കേരള പ്രൈവറ്റ് ടീച്ചേഴ്സ് യൂനിയന്റെ (കെ.പി.ടി.യു) ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. ടി.കെ. ഭവാനിയാണ് ഭാര്യ. ലക്ഷ്മി ദേവി, കല്യാണി എന്നിവർ മക്കളാണ്.
Ambika Rao Passes Away: ചലച്ചിത്ര താരം അംബിക റാവു അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്
കൊച്ചി: Ambika Rao Passes Away: ചലച്ചിത്ര താരവും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു അന്തരിച്ചു. 58 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. തൃശ്ശൂര്‍ സ്വദേശിനിയായ അംബികാ റാവു, വൃക്ക രോഗം മൂലം ചികിത്സയിലായിരുന്നു. ഇതിനിടയിൽ കൊവിഡ് ബാധിച്ചിരുന്നു. ഇന്നലെ രാത്രിയോടെ ഹൃദയാഘാതം മൂലമായിരുന്നു മരണം സംഭവിച്ചത്
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത കുംബളങ്ങി നൈറ്റ്‌സില്‍ അംബിക റാവു അവതരിപ്പിച്ച അമ്മ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മീശ മാധവന്‍, അനുരാഗ കരിക്കിന്‍ വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
കൂടാതെ തൊമ്മനും മക്കളും, സാള്‍ട് ആന്റ് പെപ്പര്‍, രാജമാണിക്ക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളില്‍ സഹസംവിധായികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വർഷത്തോളമായി മലയാള സിനിമയുടെ ഭാഗമായി പ്രവര്‍ത്തിച്ച് വരികയായിരുന്ന അംബിക റാവു ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത കൃഷ്ണ ഗോപാലകൃഷണയുടെ അസിസ്റ്റന്റ് ഡയറക്‌ടറായിട്ടായിരുന്നു ചലച്ചിത്രലോകത്തെത്തിയത്. തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിനടുത്താണ് താമസം. സംസ്കാരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...