Accident: ആറ്റിങ്ങലിൽ സ്കൂൾ ബസ്സ് സ്വകാര്യ ബസ്സിലിടിച്ച് അപകടം

In Attingal School Bus Collided with  Private Bus: വളവു തിരിഞ്ഞ് വരുന്നതിനിടയിലാണ് അപകടം ഉണ്ടായത്. 

Written by - Zee Malayalam News Desk | Last Updated : Jul 3, 2023, 03:49 PM IST
  • ബസ്സിൽ മൂന്ന് കുട്ടികളാണ് ഉണ്ടായിരുന്നത്.
  • വളവ് തിരിഞ്ഞു വരുന്നിനിടയിലാണ് അപകടം ഉണ്ടായത്.
Accident: ആറ്റിങ്ങലിൽ സ്കൂൾ ബസ്സ് സ്വകാര്യ ബസ്സിലിടിച്ച് അപകടം

തിരുവനന്തപുരം: ആറ്റിങ്ങളിൽ സ്കൂൾ ബസ്സും സ്കൂൾ ബസ്സും തമ്മിൽ കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരത്തെ ബ‍ഡ്സ് സ്കൂളിന്റെ ബസ്സ് ആണ് അപകടത്തിൽ പെട്ടത്. തിങ്കളാഴ്ച്ച രാവിലെ പത്തു മണിക്കാണ് അപകടം ഉണ്ടായത്. അപകടത്തിന്‌‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. സംഭവത്തിൽ നാല് പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ബസ്സിൽ മൂന്ന് കുട്ടികളാണ് ഉണ്ടായിരുന്നത്. അതിൽ ഒരു കുട്ടിക്ക് നിസ്സാരമായ പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് സൂചന. വളവ് തിരിഞ്ഞു വരുന്നിനിടയിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ബഡ്‌സ് സ്കൂൾ ഡ്രൈവർ മുദാക്കൽ സ്വദേശി ദീപു, ടീച്ചർ പൊയ്കമുക്ക് സ്വദേശി സുനിത എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർക്കും നിസാരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ: ഇനി ആർ.സി.ബുക്കും സ്മാർട്ടാകും; ഇടനിലക്കാർക്ക് വിട

തൃശ്ശൂര്‍ ജില്ലയിലെ കല്ലൂരില്‍ ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചതിനു പിന്നാലെ ഭർത്താവ് തൂങ്ങിമരിച്ചു. കല്ലൂര്‍ പാടംവഴിയില്‍ കൂന്തിലി ബാബു(64)വാണ് ഭാര്യ ഗ്രേസി(58) ഉറങ്ങുന്ന നേരത്ത് ആക്രമിച്ചശേഷം വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. അപ്രതീക്ഷിത ആക്രമണത്തിൽ ​ഗുരുതരമായ പരിക്കേറ്റ ​ഗ്രേസിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം നടക്കുന്നത്. ഉറങ്ങിക്കിടന്ന ഭാര്യയെ ബാബു വെട്ടുകത്തി ഉപയോഗിച്ച് വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. കഴുത്തില്‍ ഉള്‍പ്പെടെ വെട്ടേറ്റ ​ഗ്രേസി മുറിയിൽ നിന്നും ഇറങ്ങി ഓടി വാതിൽ തുറന്ന് തൊട്ടടടുത്ത വീട്ടിലേക്ക് കക്ഷപ്പെടുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News