Nawaz Nisar Trophy Cricket Tournament: കാഴ്ചപരിമിതരുടെ നവാസ് നിസാര്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ്; വിജയം നേടി സിഎബികെ സ്ട്രൈക്കേഴ്സ്

CABK Strikers Win Nawaz Nisar Trophy Cricket Tournament: ജിനീഷ് കെ എംനെയാണ് പ്ലെയര്‍ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തത്.

Written by - Zee Malayalam News Desk | Last Updated : May 17, 2023, 12:45 PM IST
  • ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ കേരളയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരുന്നു ടൂര്‍ണമെന്റ് ഫൈനല്‍ നടന്നത്.
  • ടൂര്‍ണമെന്റിന്റെ ആദ്യ മത്സരം നടന്നത് മെയ് 15ന് കൊച്ചിയിലായിരുന്നു.
  • വിജയികള്‍ക്ക് ഡിസബിലിറ്റി കമ്മീഷണര്‍ പഞ്ചാപകേശന്‍ ട്രോഫി സമ്മാനിച്ചു.
Nawaz Nisar Trophy Cricket Tournament: കാഴ്ചപരിമിതരുടെ നവാസ് നിസാര്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ്; വിജയം നേടി സിഎബികെ സ്ട്രൈക്കേഴ്സ്

തിരുവനന്തപുരം: കാഴ്ചപരിമിതർക്കു വേണ്ടി നടത്തിയ പത്താമത് ആള്‍ കേരള നവാസ് നിസാര്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിജയം കരസ്ഥമാക്കി സിഎബികെ സ്ട്രൈക്കേഴ്സ്. സിഎബികെ ബെറ്റാലിയന്‍സിനെതിരെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്താണ് സ്ട്രൈക്കേഴ്സ് വിജയം നേടിയത്.

പ്ലെയര്‍ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തത് 86 റണ്‍സെടുത്ത ജിനീഷ് കെ എംനെയാണ്.  ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ കേരളയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരുന്നു ടൂര്‍ണമെന്റ് ഫൈനല്‍ നടന്നത്. ടൂര്‍ണമെന്റിന്റെ ആദ്യ മത്സരം നടന്നത് മെയ് 15ന് കൊച്ചിയിലായിരുന്നു.

ALSO READ: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; മെയ് 3ന് ശേഷമുള്ള കുറഞ്ഞ നിരക്ക്

ആറ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പ്രാഥമിക മത്സരം. ഇതിൽ വിജയിച്ച  ടീമുകള്‍ സെമിഫൈനലിലും തുടര്‍ന്ന് ഫൈനലിലും എത്തി. വിജയികള്‍ക്ക് ഡിസബിലിറ്റി കമ്മീഷണര്‍ പഞ്ചാപകേശന്‍ ട്രോഫി സമ്മാനിച്ചു. മുത്തൂറ്റ് സിഇഒ ഷാജി വര്‍ഗീസ്, മുത്തൂറ്റ് സിഎസ്ആര്‍ ഹെഡ് പ്രശാന്ത് കുമാര്‍ നെല്ലിക്കല്‍, സിഎബികെ ജനറല്‍ സെക്രട്ടറി രജനീഷ് ഹെന്‍ട്രി എന്നിവര്‍ സമാപന ചടങ്ങില്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News