V D Satheeshan about Hibi Eden: ഹൈബി എനിക്ക് കൊച്ചനുജൻ, അസംതൃപ്തി വിളിച്ചറിയിച്ചിട്ടുണ്ട്; വി ഡി സതീശൻ

V D Satheeshan Response about Change of capital from thiruvananthapuram to ernakulam: അത് കോണ്ഗ്രസ് നിലപാട് അല്ല. ഹൈബി അവതരിപ്പിച്ചത് സ്വകാര്യ ബില്ല്. 

Written by - Zee Malayalam News Desk | Last Updated : Jul 2, 2023, 01:17 PM IST
  • ​ഹൈബി ഈഡൻ തനിക്ക് ഏറ്റവും വാത്സല്യമുള്ള തന്റെ കൊച്ചനുജൻ ആണെന്നും ഈ സംഭവം അറിഞ്ഞപ്പോൾ തന്നെ അദ്ദേഹത്തെ നേരിട്ട് വിളിച്ച് വിഷയത്തിലുള്ള ശക്തമായ അസംതൃപ്തി അറിയിച്ചിട്ടുണ്ട്.
  • ഹൈബി കൊണ്ടുവന്നത് പ്രൈവറ്റ് മെംബേഴ്‌സ് ബില്ല് ആണ്.
V D Satheeshan about Hibi Eden: ഹൈബി എനിക്ക് കൊച്ചനുജൻ, അസംതൃപ്തി വിളിച്ചറിയിച്ചിട്ടുണ്ട്; വി ഡി സതീശൻ

 കൊച്ചി: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും എറണാകുളകത്തേക്ക് മാറ്റണമെന്ന സ്വകാര്യ ഹർജിയിൽ വിവാദത്തിലായിരിക്കുകയാണ് എറണാകുളം എം പി ഹൈബി ഈഡൻ. വിഷയത്തില് കോൺ​ഗ്രസ് പാർട്ടി നേതാക്കൾ അടക്കം ഹൈബിയെ തള്ളി പറഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ വിഷയത്തിലെ തന്റെ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഹൈബി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് സ്വകാര്യ ബില്‍ ആണെന്നും കോണ്‍ഗ്രസിന്റെ നിലപാട് അല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

​ഹൈബി ഈഡൻ തനിക്ക് ഏറ്റവും വാത്സല്യമുള്ള തന്റെ കൊച്ചനുജൻ ആണെന്നും ഈ സംഭവം അറിഞ്ഞപ്പോൾ തന്നെ അദ്ദേഹത്തെ നേരിട്ട് വിളിച്ച് വിഷയത്തിലുള്ള ശക്തമായ അസംതൃപ്തി അറിയിച്ചിട്ടുണ്ട്. അത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടല്ല. ഹൈബി കൊണ്ടുവന്നത് പ്രൈവറ്റ് മെംബേഴ്‌സ് ബില്ല് ആണ്. അതില്‍ പ്രസ് ചെയ്യരുത് അത് പിന്‍വലിക്കണം എന്ന് ഹൈബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി അതില്‍ ഒരുവിവാദത്തിന്റെയും ആവശ്യമില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.അതേസമയം വടകര എം.പി. കെ മുരളീധരനും വിഷയത്തിൽ ഹൈബിയെ രൂക്ഷമായി വിമർശിച്ച് രം​ഗത്തെത്തി. പാര്‍ട്ടിയോടു ചോദിക്കാതെ ഹൈബി ബില്‍ അവതരിപ്പിച്ചത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: കോഴിക്കോട് ദമ്പതികൾ പുഴയിൽ ചാടി; ഭാര്യയെ രക്ഷപ്പെടുത്തി

തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് മാറ്റേണ്ട ഒരു കാര്യവുമില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍, മുന്‍പ് തിരുവിതാംകൂര്‍ സംസ്ഥാനം ആയിരുന്നപ്പോഴും തിരുക്കൊച്ചി രൂപവത്കരിച്ചപ്പോഴും കേരളം രൂപവത്കരിച്ചപ്പോഴും തലസ്ഥാനം തിരുവനന്തപുരമായിരുന്നു. അത്തരത്തിൽ പാരമ്പര്യമുള്ള നഗരമാണ് തിരുവനന്തപുരം. ആ നഗരത്തില്‍നിന്ന് തലസ്ഥാനം മാറ്റേണ്ട യാതൊരു സാഹചര്യവും നിലവിൽ ഇല്ല. ഹൈബിക്ക് ഇങ്ങനെയൊരു ചിന്താ​ഗതി എങ്ങനെയുണ്ടായെന്ന് അിയില്ല. എല്ലാവരും തലസ്ഥാനം അവനവന്റെ നാട്ടിലേക്ക് കൊണ്ടു പോകണമെന്ന് പറഞ്ഞാൽ അവസ്ഥയെന്താകും. ഇപ്പോൾ ഞാൻ തലസ്ഥാനം വടകര ആക്കണമെന്നു പറഞ്ഞാൽ എന്താകും അവസ്ഥ.

അത് ശരിയായ നടപടിയല്ല. തലസ്ഥാനത്തിന്റെ അന്തസ്സാണ് തിരുവനന്തപുരം. അങ്ങനെയുള്ള തിരുവനന്തപുരത്തുനിന്ന് ഒരു കാരണവശാലും തലസ്ഥാനം മാറ്റാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ തലസ്ഥാനവുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ അനാവശ്യമാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ എസ് ശബരീനാഥൻ പ്രതികരിച്ചത്. തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനമായതിനു പിന്നില്‍ നിരവധി ഘടകങ്ങളുണ്ട്. ഗൗരവമുള്ള മറ്റു ഒട്ടേറെ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ മാത്രമേ ഈ ചര്‍ച്ച ഉപകരിക്കൂ, എന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News