കണ്ണൂർ: മാതമംഗലത്ത് സിഐടിയു സമരത്തിന്റെ പേരിൽ പൂട്ടേണ്ടി വന്ന എസ്. ആർ അസോസിയേറ്റ്സ് ഹാർഡ്‍വെയർ കട തുറന്നു. ലേബർ കമ്മീഷണറുടെയും തൊഴിൽ മന്ത്രിയുടെയും തൊഴിലാളി യൂണിയനുകളുടെയും സാന്നിധ്യത്തിൽ നടത്തിയ ചർച്ചയെ തുടർന്നാണ് കട തുറക്കാൻ തീരുമാനമായത്.കഴിഞ്ഞ 23-നാണ് ഉടമ റാബികിന് ഹാർഡ് വെയർ കട പൂട്ടേണ്ടി വന്നത്.
കടയിലേക്ക് സാധനങ്ങൾ ഇറക്കാൻ സ്വന്തം തൊഴിലാളികൾക്ക് ഹൈക്കോടതി അനുമതി നൽകിയിരുന്നെങ്കിലും ലോഡ് ഇറക്കുന്നതും കയറ്റുന്നതും സിഐടിയു പ്രവർത്തകർ തടയുകയും കടയുടമയെ മർദിക്കുകയുമായിരുന്നു. ഉപരോധവും അക്രമങ്ങളും വിവാദമായതോടെ സർക്കാർ ഇടപെട്ടു.
തുടർന്ന് ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ കട തുറക്കാൻ ധാരണയായി. ചർച്ച യുടെ ഭാഗമായി, സി.ഐ.ടിയു നടത്തിവന്ന സമരം കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. 2021 ഓഗസ്റ്റിലാണ് കണ്ണൂർ മാതമംഗലത് എസ്. അർ അസോസിയേറ്റ് എന്ന കട തുറന്നത്. നഷ്ടം വരരുതെന്ന് കണ്ടാണ് കട തുറന്നതെന്ന് റാബി പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.