സഹജീവനക്കാരെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച ക്ലാർക്ക് അറസ്റ്റിൽ

അനുമതി ഇല്ലാതെ അവധിയെടുത്തശേഷം ഓഫീസിൽ എത്തിയ സുനിൽ ഹാജർ ബുക്ക് ബലമായി എടുക്കാൻ ശ്രമിച്ചപ്പോൾ അസിസ്റ്റന്റ് സെക്രട്ടറി വിനോയി തടഞ്ഞതാണ് പ്രകോപനത്തിന് കാരണം.  

Last Updated : Jun 10, 2020, 11:39 PM IST
സഹജീവനക്കാരെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച ക്ലാർക്ക് അറസ്റ്റിൽ

പാലാ:  കടനാട് പഞ്ചായത്ത് ഓഫീസിൽ സഹജീവനക്കാരെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച യു. ഡി. ക്ലാർക്ക് അറസ്റ്റിൽ. തലയോലപറമ്പ് സ്വദേശിയായ സുനിലാണ് സഹജീവനക്കാരെ കത്തിക്കാൻ ശ്രമിച്ചത്.  ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.  അനുമതി ഇല്ലാതെ അവധിയെടുത്തശേഷം ഓഫീസിൽ എത്തിയ സുനിൽ ഹാജർ ബുക്ക് ബലമായി എടുക്കാൻ ശ്രമിച്ചപ്പോൾ അസിസ്റ്റന്റ് സെക്രട്ടറി വിനോയി തടഞ്ഞതാണ് പ്രകോപനത്തിന് കാരണം.  ഇതിൽ കോപിഷ്ടനായ സുനിൽ കുറച്ച് കഴിഞ്ഞ് പെട്രോളുമായി എത്തുകയും ജീവനക്കാരുടെ പുറത്ത് ഒഴിക്കുകയുമായിരുന്നു.   

Also read: .കൊറോണ രോഗി ആത്മഹത്യ ചെയ്ത സംഭവം സർക്കാർ അനാസ്ഥയെന്ന് വി. വി. രാജേഷ് 

സ്ത്രീകൾ ഉൾപ്പെടെ നാലു ജീവനക്കാരുടെ ശരീരത്തിലാണ് പെട്രോൾ ഒഴിച്ചത്.  ശേഷം തീ കത്തിക്കാൻ മുതിർന്നപ്പോൾ മറ്റു ജീവനക്കാർ തടഞ്ഞതിനാൽ വന് ദുരന്തം ഒഴിവാകുകയായിരുന്നു.  സുനിൽ ഓഫീസിൽ വല്ലപ്പോഴും ആണ് എത്താറുള്ളതെന്നും ഇതിന് പലതവണ മെമ്മോ നല്കിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് ജയ്സൺ പുത്തൻകണ്ടം പറഞ്ഞു.  

Also read: viral video: വീഴ്ചയിലും തളരാതെ ആനക്കുട്ടി...

മാത്രമല്ല ജോലിയ്ക്ക് ഹാജരാകാത്ത ദിവസത്തെ ഒപ്പും ഇയാൾ ജോലിയ്ക്ക് വരുന്ന ദിവസം ഇടുമെന്നും പ്രസിഡന്റ് പറഞ്ഞു.  ഇങ്ങനെ അച്ചടക്കലംഘനം തുടർച്ചയായി നടത്തുന്ന പശ്ചാത്തലത്തിൽ സസ്പെന്റ് ചെയ്യാനുള്ള നടപടിക്രമം നടന്നുവരുന്ന സാഹചര്യത്തിലാണ് സുനിൽ ജീവനക്കാരുടെ മേൽ ഇത്തരം ഒരു പ്രവർത്തി ചെയ്തതെന്നും പ്രസിഡന്റ് വ്യക്തമാക്കി.   

Trending News