അർബുദ രോ​ഗത്തിനെതിരെ അതിജീവനത്തിന്റെ സന്ദേശം സമൂഹത്തിന് നൽകി; നന്ദുവിന് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി

നന്ദുവിന്റെ വിയോ​ഗം നാടിന്റെ നഷ്ടമാണ്. അസാമാന്യമായ ധീരതയോടെ തന്റെ രോ​ഗാവസ്ഥയെ നേരിട്ട നന്ദു പ്രതിസന്ധികൾക്ക് മുൻപിൽ പതറാതെ അവയെ നേരിടാനുള്ള ആത്മവിശ്വാസം ജനങ്ങളിലേക്ക് പകർന്നുവെന്ന് മുഖ്യമന്ത്രി കുറിച്ചു

Written by - Zee Hindustan Malayalam Desk | Last Updated : May 15, 2021, 01:34 PM IST
  • തിരുവനന്തപുരം സ്വദേശിയായ നന്ദു മഹാദേവ കോഴിക്കോട് എംവിആർ കാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു
  • ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് മരിച്ചത്
  • കാലിലായിരുന്നു നന്ദുവിന് ആദ്യം കാൻസർ ബാധിച്ചത്
  • പിന്നീട് ശ്വാസകോശത്തിലേക്കും കാൻസർ വ്യാപിക്കുകയായിരുന്നു
അർബുദ രോ​ഗത്തിനെതിരെ അതിജീവനത്തിന്റെ സന്ദേശം സമൂഹത്തിന് നൽകി; നന്ദുവിന് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: അർബുദത്തിനെതിരെ പോരാടിയ നന്ദു മഹാദേവയുടെ നിര്യാണത്തിൽ അനുശോചന കുറിപ്പ് പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നന്ദുവിന്റെ വിയോ​ഗം നാടിന്റെ നഷ്ടമാണ്. അസാമാന്യമായ ധീരതയോടെ തന്റെ രോ​ഗാവസ്ഥയെ നേരിട്ട നന്ദു പ്രതിസന്ധികൾക്ക് മുൻപിൽ പതറാതെ അവയെ നേരിടാനുള്ള ആത്മവിശ്വാസം ജനങ്ങളിലേക്ക് പകർന്നുവെന്ന് മുഖ്യമന്ത്രി കുറിച്ചു. തിരുവനന്തപുരം സ്വദേശിയായ നന്ദു മഹാദേവ കോഴിക്കോട് എംവിആർ കാൻസർ സെന്ററിൽ ചികിത്സയിലിക്കെ ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

അർബുദ രോഗത്തിനെതിരെ അതിജീവനത്തിൻ്റെ സന്ദേശം സമൂഹത്തിനു നൽകിയ തിരുവനന്തപുരം ഭരതന്നൂർ സ്വദേശി നന്ദു മഹാദേവൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അസാമാന്യമായ ധീരതയോടെ തൻ്റെ രോഗാവസ്ഥയെ നേരിട്ട നന്ദു പ്രതിസന്ധികൾക്ക് മുൻപിൽ പതറാതെ, അവയെ നേരിടാനുള്ള  ആത്മവിശ്വാസം ജനങ്ങളിലേയ്ക്ക് പകർന്നു. സ്നേഹത്തിലൂടെയും അനുകമ്പയിലൂടെയും മനുഷ്യരെ പ്രചോദിപ്പിച്ചു. നന്ദുവിൻ്റെ വിയോഗം നാടിൻ്റെ നഷ്ടമാണ്. കുടുംബത്തിൻ്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ.

 

More Stories

Trending News