CM Pinarayi Vijayan Escort Vehicle Accident: മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചു; അപകടം സ്കൂട്ടര്‍ യാത്രികയെ ഇടിക്കാതിരിക്കാൻ ബ്രേക്കിട്ടപ്പോൾ

സ്കൂട്ടർ യാത്രക്കാരി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.  

Written by - Zee Malayalam News Desk | Last Updated : Oct 28, 2024, 08:46 PM IST
  • മുഖ്യമന്ത്രി കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴായിരുന്നു അപകടം.
  • ഏഴ് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.
CM Pinarayi Vijayan Escort Vehicle Accident: മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചു; അപകടം സ്കൂട്ടര്‍ യാത്രികയെ ഇടിക്കാതിരിക്കാൻ ബ്രേക്കിട്ടപ്പോൾ

തിരുവനന്തപുരം: വാമനപുരത്ത് മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. വൈകുന്നേരം വാമനപുരം പാർക്ക് ജംഗ്ഷനിൽ വച്ചാണ് അപകടമുണ്ടായത്. മുഖ്യമന്ത്രി കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴായിരുന്നു അപകടം. ഏഴ് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. സ്കൂട്ടർ യാത്രികയെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് നിർത്തിയതോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ആളപായമില്ല. 

മുഖ്യമന്ത്രിയുടെ കാറിനും അപകടത്തിൽ നേരിയ തകരാർ സംഭവിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ മുഖ്യമന്ത്രി യാത്ര തുടർന്നു. അമിതവേഗതയിൽ നിരോധിത മേഖലയിൽ ഓവർടേക്ക് ചെയ്തതാണ് അപകട കാരണമെന്നാണ് നി​ഗമനം. വാഹനങ്ങൾ കൂട്ടയിടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. 

CM Pinarayi Vijayan: 'പൂരം കലങ്ങിയില്ല, കലക്കാൻ ശ്രമം ഉണ്ടായി'; തൃശൂർ പൂരാഘോഷത്തിലെ ഇടപെടലുകൾ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപെട്ടെന്ന വാദങ്ങൾ തള്ളി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ. പൂരം കലങ്ങിയെന്ന് സ്ഥാപിക്കുക സംഘപരിവാറിന്റെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. സംഘപരിവാറിന്റെ ബി ടീമായി പ്രവർത്തിക്കുന്നത് പ്രതിപക്ഷമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. പൂരാഘോഷത്തിലെ എല്ലാ ഇടപെടലുകളും പരിശോധിക്കുമെന്നും ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടായെങ്കിൽ അർഹിക്കുന്ന ശിക്ഷ ഉണ്ടാകുമെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

വെടിക്കെട്ട് മാത്രമാണ് വൈകിയത്. പൂരം പാടെ കലങ്ങിപ്പോയെന്നത് അതിശയോക്തികരമായ പ്രചാരണമാണ്. പൂരം കലങ്ങി എന്നല്ല കലക്കാൻ ശ്രമം ഉണ്ടായി എന്നാണ് അന്നും ഇന്നും നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൂരം കലക്കിയെന്ന് സ്ഥാപിച്ച് നേട്ടം കൊയ്യാനാണ് പ്രതിപക്ഷത്തിന്റെ കുടിലനീക്കം. വ്യാപക വിമർശനങ്ങൾക്കൊടുവിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തൃശൂർ പൂര വിവാദത്തിൽ വിശദീകരണം നൽകുന്നത്. ചില ആചാരങ്ങൾ ചുരുക്കേണ്ടിവന്നുവെന്നും വെടിക്കെട്ട് രാവിലെ മാത്രമേ നടന്നുള്ളൂവെന്നും കുറിപ്പിൽ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News