പാലക്കാട്-കോയമ്പത്തൂർ അതിർത്തിയിലെ ജനവാസ മേഖലയിൽ ഭീതിപടർത്തി കാട്ടാന; കുങ്കിയാനകളെയെത്തിച്ച് തമിഴ് നാട് വനം വകുപ്പ്

Wild Elephant Attack : ആനമല കടുവ സങ്കേത മേഖലയിൽ നിന്നുമെത്തിയ മാഗ്നയെന്ന പിടിയാനയാണ് കോയമ്പത്തൂർ-പാലക്കാട് അതിർത്തിയിലെ ജനവാസ മേഖലയിൽ ഭീതിപടർത്തുന്നത്

Written by - Zee Malayalam News Desk | Last Updated : Feb 23, 2023, 03:21 PM IST
  • മാഗ്നയെന്ന പിടിയാനയാണ് മധുക്കരയിൽ ഭീതിപടർത്തുന്നത്.
  • കാട്ടാന വൃദ്ധനെ ആക്രമിച്ചു.
  • മാഗ്നയെ പിടികൂടാൻ തമിഴ് നാട് വനം വകുപ്പ് കുങ്കിയാനകളെ എത്തിച്ചു.
  • അതിർത്തിയായതിനാൽ വാളയാർ മേഖലയിലേക്ക് ആന കടന്നേക്കുമെന്ന് ആശങ്ക.
പാലക്കാട്-കോയമ്പത്തൂർ അതിർത്തിയിലെ ജനവാസ മേഖലയിൽ ഭീതിപടർത്തി കാട്ടാന; കുങ്കിയാനകളെയെത്തിച്ച് തമിഴ് നാട് വനം വകുപ്പ്

പാലക്കാട് : കേരള-തമിഴ് നാട് അതിർത്തിയിൽ വീണ്ടും ഭീതിപടർത്തിയിൽ കാട്ടാന. കോയമ്പത്തൂരിലെ പാലക്കാട് അതിർത്തി ജനവാസ മേഖലയായ മധുക്കരയിലാണ് കാട്ടന ഇറങ്ങി നാശനഷ്ടം സൃഷ്ടിച്ചിരിക്കുന്നത്. ആനമല കടുവ സങ്കേതത്തിൽ നിന്നെത്തിയ മാഗ്നയെന്ന പിടിയാനയാണ് മധുക്കരയിൽ ഭീതിപടർത്തുന്നത്. കോയമ്പത്തൂർ അതിർത്തിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന വൃദ്ധനെ ആക്രമിക്കുകയും വീടുകളും സംരക്ഷണ ഭീതികളും തകർക്കുകയും ചെയ്തു. തുടർന്ന് മാഗ്നയെ പിടികൂടാൻ തമിഴ് നാട് വനം വകുപ്പ് കുങ്കിയാനകളെ എത്തിച്ചു. പാലക്കാട് അതിർത്തിയായതിനാൽ കേരളത്തിലെ വാളയാർ മേഖലയിലേക്ക് ആന കടന്നേക്കുമെന്ന് ആശങ്കയുണ്ട്.

ഇന്നലെ ഫെബ്രുവരി 22നാണ് മാഗ്നയെന്ന കാട്ടാന മധുക്കരയിലെത്തിയത്. ആനയെ തുരത്താൻ എത്തിയ വനം വകുപ്പിന്റെ വാഹനം മാഗ്ന തകർത്തു, ജനവാസ മേഖലയിലെ മതിലും കാട്ടാന തകർത്തു. മണിക്കൂറുകളായി കാട്ടാന ജനവാസ മേഖലയിൽ തുടരുകയാണ്. മാഗ്നയെ പിടികൂടാൻ ആനമല ടോപ്സ്ലിപ്പിൽ നിന്ന് ചിന്നതമ്പിയെന്ന കുങ്കിയാനയെയാണ് തമിഴ്നാട് വനം വകുപ്പ് എത്തിച്ചിരിക്കുന്നത്.

ALSO READ : ഇടുക്കിയിൽ ഒറ്റയാന്‍ അരികൊമ്പനെ പിടികൂടാന്‍ 301 കോളനികളിൽ കൂടുകൾ; നടപടികൾ ആരംഭിക്കുന്നു

രണ്ട് ദിവസം മുമ്പാണ് ആനമല കടുവ സങ്കേതത്തിൽ നിന്നും മാഗ്ന പൊള്ളാച്ചിയിലെ ജനവാസ മേഖലയിൽ എത്തിയത്. പിന്നീട് അവിടെ നിന്നും ജനവാസ മേഖലയിലൂടെ തന്നെ കഴിഞ്ഞ ദിവസം കോയമ്പത്തൂർ-പാലക്കാട് അതിർത്തിയിലെ ജനവാസ മേഖലയായ മധുക്കരയിലെത്തി. അവിടെ വ്യാപകമായി ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ് കാട്ടാന. ഈ മാസം ആദ്യം മാഗ്നയെ ധർമ്മപുരിയിൽ നിന്നും പിടികൂടി ആനമല കടുവ സങ്കേതത്തിൽ തുറന്ന് വിട്ടിരുന്നു. നിലവിൽ കാട്ടാനയെ മയക്കു വെടിവെച്ച് പിടികൂടി ആനമല കടുവ സങ്കേതത്തിലേക്ക് കൊണ്ടുപോകനാണ് തമിഴ് നാട് വനം വകുപ്പിന്റെ പദ്ധതി.

അതേസമയം കേരളത്തിൽ ഇടുക്കിയിലെ ഏറ്റവും അപകടകാരിയായ ഒറ്റയാൻ അരികൊമ്പനെ പിടികൂടാനുള്ള നടപടികൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് വനം വകുപ്പ്. അരികൊമ്പനെ പിടികൂടാനായി 301 കോളനികളിൽ  കൂടൊരുക്കാൻ വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ആനയെ പിടികൂടുന്നതിനാണ് പ്രഥമ പരിഗണന നല്‍കുകയെന്നും വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. നടപടി ആരംഭിയ്ക്കുന്നതിന് മുന്നോടിയായി വനം വകുപ്പ് ഉന്നത തല യോഗം ചേര്‍ന്നു. അതിലാണ് തീരുമാനം എടുത്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News