Simi Rosebel: 'നേതാവാകാൻ ​ഗുഡ് ബുക്കിൽ ഇടം നേടണം'; കോൺ​ഗ്രസിലെ പവർ​ഗ്രൂപ്പിൽ പ്രതിപക്ഷ നേതാവും - സിമി റോസ്ബെൽ

പ്രീതിപ്പെടുത്താനായി ശ്രമിക്കാത്തത് കൊണ്ട് പ്രതിപക്ഷ നേതാവിന്റെ ​ഗുഡ് ബുക്കിൽ ഇടം നേടാനായില്ലെന്നും സിമി റോസ്ബെൽ

Written by - Zee Malayalam News Desk | Last Updated : Aug 31, 2024, 05:46 PM IST
  • നേതാക്കളിൽ നിന്നും മോശപ്പെ‌ട്ട അനുഭവങ്ങൾ ഉണ്ടായതായി കോൺഗ്രസിലെ പല സ്ത്രീകളും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് സിമി റോസ്ബെൽ ജോൺ പറഞ്ഞു.
  • ഒറ്റക്ക് ചെല്ലുന്ന സത്രീകളോട് മോശമായി പെരുമാറുന്നൊരു സാഹചര്യമാണ് നിലവിൽ കോൺഗ്രസിൽ ഉള്ളതെന്ന് അവർ വ്യക്തമാക്കി.
Simi Rosebel: 'നേതാവാകാൻ ​ഗുഡ് ബുക്കിൽ ഇടം നേടണം'; കോൺ​ഗ്രസിലെ പവർ​ഗ്രൂപ്പിൽ പ്രതിപക്ഷ നേതാവും - സിമി റോസ്ബെൽ

മലയാള സിനിമയ്ക്ക പിന്നാലെ കോൺ​ഗ്രസ് പാർട്ടിയിലും മോശം അനുഭവങ്ങളുടെ കഥകൾ പുറത്തുവരുന്നു. കോൺഗ്രസ് നേതാവ് സിമി റോസ്ബെല്ലയുടെ വെളിപ്പെടുത്തലാണ് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നത്. ന്യൂസ് 18 മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കോൺ​ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തൽ. നേതാക്കളിൽ നിന്നും മോശപ്പെ‌ട്ട അനുഭവങ്ങൾ ഉണ്ടായതായി കോൺഗ്രസിലെ പല സ്ത്രീകളും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് സിമി റോസ്ബെൽ ജോൺ പറഞ്ഞു. ഒറ്റക്ക് ചെല്ലുന്ന സത്രീകളോട് മോശമായി പെരുമാറുന്നൊരു സാഹചര്യമാണ് നിലവിൽ കോൺഗ്രസിൽ ഉള്ളതെന്ന് അവർ വ്യക്തമാക്കി.

പാർട്ടിയിൽ നേതൃനിരയിലേക്കെത്താൻ സ്വാധീനം വേണമെന്ന് സിമി റോസ്ബെൽ. കോൺ​ഗ്രസിൽ പവർ​ഗ്രൂപ്പുണ്ട്. അവരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. അവസരം കിട്ടണമെങ്കിൽ നേതാക്കളുടെ ​ഗുഡ് ബുക്കിൽ ഇടം നേടേണ്ട അവസ്ഥയാണെന്നും സിമി ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഹൈബി ഈഡൻ തുടങ്ങിയവർ തനിക്ക് പാർട്ടിയിൽ അവസരങ്ങൾ നൽകുന്നത് തടഞ്ഞുവെന്നും അവർ ആരോപിച്ചു.

കോൺ​ഗ്രസിലെ മിക്ക സ്ത്രീകളും വലിയ ലിം​ഗ വിവേചനം നേരിടുന്നുണ്ട്. ആടിനെ പ്ലാവില കാണിക്കുന്നത് പോലെ അവസരത്തിനായി പലരും പുറകേ പോകുകയാണ്. മുതിർന്ന നേതാക്കൾക്ക് ശബ്ദമില്ലാതാക്കിയെന്നും ഇത് പറയാൻ ആർക്കും ധൈര്യമില്ലെന്നും സിമി കൂട്ടിച്ചേർത്തു. പ്രായമായ സ്ത്രീകളെ കൂ‌ട്ടം ചേർന്ന് പരിഹസിക്കുന്നു. അവസരങ്ങൾക്കായി ചൂഷണത്തിന് നിന്ന് കൊടുക്കേണ്ട അവസ്ഥയാണ് നിലവിൽ കോൺ​ഗ്രസ് പാർട്ടിയിലുള്ളത്. ഹേമ കമ്മിറ്റി മോഡൽ കോൺഗ്രസിലും കൊണ്ടുവരണമെന്നും സിമി റോസ്ബെല്ല പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News