കോൺഗ്രസ് ഓഫീസിന് തീയിട്ടു, ആയഞ്ചേരിയില്‍ ഹര്‍ത്താല്‍

കോഴിക്കോട് ജില്ലയിലെ ആയഞ്ചേരിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ അക്രമം. 

Last Updated : Feb 24, 2019, 12:39 PM IST
കോൺഗ്രസ് ഓഫീസിന് തീയിട്ടു, ആയഞ്ചേരിയില്‍ ഹര്‍ത്താല്‍

ആയഞ്ചേരി: കോഴിക്കോട് ജില്ലയിലെ ആയഞ്ചേരിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ അക്രമം. 

കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് അജ്ഞാതര്‍ തീയിട്ടു. ഇന്ന് പുലർച്ചെയാണ് സംഭവം. ജനലും വരാന്തയിൽ സൂക്ഷിച്ചിരുന്ന ബോർഡുകളും കത്തി നശിച്ചു. 

അക്രമത്തിൽ പ്രതിഷേധിച്ച് ആയഞ്ചേരി ടൗണിൽ മാത്രം ഉച്ചക്ക് രണ്ട് മണി വരെ ഹർത്താലിന് കോൺഗ്രസ് ആഹ്വാനം ചെയ്തു.

 

 

Trending News