ആദിവാസി പീഡനം: ഒ.എം.ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തു

കുറ്റവാളികള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. 

Last Updated : Jan 30, 2019, 11:52 AM IST
ആദിവാസി പീഡനം: ഒ.എം.ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തു

വയനാട്: ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണം ഉയര്‍ന്ന സംഭവത്തില്‍ ഡിസിസി മുന്‍ സെക്രട്ടറി ഒ.എം.ജോര്‍ജിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. 

കുറ്റവാളികള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. 17 വയസുള്ള ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഒ.എം.ജോര്‍ജിനെതിരെ നടപടിയെടുത്തത്. കേസ് ഒതുക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവിനെതിരെയും അന്വേഷണം നടത്തും.

ഒ.എം.ജോര്‍ജിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വീട്ടില്‍ ജോലിക്ക് വന്ന പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ വയനാട് ഡിസിസി സെക്രട്ടറിയും സുല്‍ത്താന്‍ ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഒ.എം.ജോര്‍ജ് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. 

പെണ്‍കുട്ടിയെ ഇയാള്‍ ഒന്നര വര്‍ഷം പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലാണ്. വിവരം പുറത്തുവന്നതോടെ ഒ.എം.ജോര്‍ജ് ഒളിവിലാണ്.

ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി ഉമ്മര്‍ പണം നല്‍കി കേസ് ഒതുക്കാന്‍ ശ്രമിച്ചുവെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നു. പീഡനവിവരം പുറത്ത് പറയാതിരിക്കാന്‍ ഒഎം ജോര്‍ജ് പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും മാതാപിതാക്കള്‍ വെളിപ്പെടുത്തിയിരുന്നു.

More Stories

Trending News