COVID-19: സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.  ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം 215 ആയി.

Last Updated : Mar 31, 2020, 07:14 PM IST
COVID-19:  സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.  ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം 215 ആയി.

കാസര്‍ഗോഡ്‌ 2,തിരുവനന്തപുര൦ 2, കണ്ണൂരിലും കൊല്ലത്തും, തൃശ്ശൂരിലും ഓരോ ആള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. 

സംസ്ഥാനത്ത് നിലവില്‍   1,63,129 പേര്‍ നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 150 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം, പത്തനംതിട്ടയിലും, കണ്ണൂരിലും രണ്ട്  പേര്‍ വീതം രോഗ മുക്തി നേടിയതായും  മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍ഗോഡിനായി പ്രത്യേക ആക്ഷന്‍ പ്ലാനും, ടെസ്റ്റിന് പ്രത്യേക സംവിധാനവും രൂപീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 

7485 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 6381 സാമ്പിളുകള്‍ക്ക്  രോഗബാധയില്ല എന്നു൦ കണ്ടെത്തി. 

നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ളവരും പങ്കെടുത്തതായും അവരെ ജില്ലാ ഭരണകൂടം കണ്ടെത്തി നിരീക്ഷണത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 കൊറോണ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട്  പ്രതികരിക്കവേ  മുഖ്യമന്ത്രി  ഇക്കാര്യം അറിയിച്ചത്. 

 

Trending News