Covid Precautionary Dose | കരുതൽ ഡോസിനായി ബുക്ക് ചെയ്യാം ഇന്ന് മുതൽ, വിതരണം നാളെ തുടങ്ങും

കോവിഡ് മുന്നണി പോരാളികൾക്കും ആരോഗ്യപ്രവർത്തകർക്കും 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും നിലവിലെ കോ-വിൻ അക്കൗണ്ട് ഉപയോഗിച്ച് കരുതൽ ഡോസ് ലഭിക്കും. 

Written by - Zee Malayalam News Desk | Last Updated : Jan 9, 2022, 06:26 AM IST
  • കോവിഡ് മുന്നണി പോരാളികൾക്കും ആരോഗ്യപ്രവർത്തകർക്കും 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും നിലവിലെ കോ-വിൻ അക്കൗണ്ട് ഉപയോഗിച്ച് കരുതൽ ഡോസ് ലഭിക്കും.
  • മൂന്നാമത്തെ ഡോസ് വാക്സിനായി പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ട ആവശ്യം ഇല്ലാത്തതിനാൽ രണ്ട് ഡോസ് സ്വീകരിച്ച് 9 മാസം കഴിഞ്ഞവർക്ക് കരുതൽ ഡോസ് സ്വീകരിക്കാം.
  • ഓണ്‍ലൈന്‍ അപ്പോയിന്മെന്റ് എടുക്കുകയോ നേരിട്ട് കേന്ദ്രത്തിൽ എത്തുകയോ ചെയ്യാം.
Covid Precautionary Dose | കരുതൽ ഡോസിനായി ബുക്ക് ചെയ്യാം ഇന്ന് മുതൽ, വിതരണം നാളെ തുടങ്ങും

ജനുവരി 10 തിങ്കളാഴ്ച ആരംഭിക്കുന്ന കരുതൽ ഡോസ് (Precautionary Dose) അല്ലെങ്കിൽ ബൂസ്റ്റർ ഡോസിനായി (Booster Dose) ഇന്ന് മുതൽ ബുക്കിം​ഗ് തുടങ്ങും. കേരളത്തിലും ഇന്ന് രജിസ്ട്രേഷൻ ആരംഭിക്കും. ഒമിക്രോൺ വ്യാപനത്തെ തുടർന്ന് രാജ്യത്ത് വീണ്ടും കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് മൂന്നാം ഡോസ് അല്ലെങ്കിൽ കരുതൽ ഡോസ് നൽകാൻ കേന്ദ്രം തീരുമാനിച്ചത്.

കോവിഡ് മുന്നണി പോരാളികൾക്കും ആരോഗ്യപ്രവർത്തകർക്കും 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും നിലവിലെ കോ-വിൻ അക്കൗണ്ട് ഉപയോഗിച്ച് കരുതൽ ഡോസ് ലഭിക്കും. മൂന്നാമത്തെ ഡോസ് വാക്സിനായി പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ട ആവശ്യം ഇല്ലാത്തതിനാൽ രണ്ട് ഡോസ് സ്വീകരിച്ച് 9 മാസം കഴിഞ്ഞവർക്ക് കരുതൽ ഡോസ് സ്വീകരിക്കാം. ഓണ്‍ലൈന്‍ അപ്പോയിന്മെന്റ് എടുക്കുകയോ നേരിട്ട് കേന്ദ്രത്തിൽ എത്തുകയോ ചെയ്യാം. 

Also Read: Tamil Nadu Complete Lockdown | കേസുകൾ വീണ്ടും 10,000 കടന്നു, തമിഴ്നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ, പരിശോധന ശക്തമാക്കും

ഒമിക്രോണ്‍ സാഹചര്യത്തില്‍ ഈ വിഭാഗക്കാരില്‍ എല്ലാവരും അവരവരുടെ ഊഴമനുസരിച്ച് കരുതല്‍ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Also Read: Covid19 Precautionary Dose | കരുതൽ ഡോസ് തിങ്കളാഴ്ച മുതൽ; അർഹരായവർ, രജിസ്ട്രേഷൻ.. അറിയാം എങ്ങനെയെന്ന്

കരുതൽ ഡോസ് ബുക്ക് ചെയ്യുന്നത് എങ്ങനെ?

https://www.cowin.gov.in എന്ന ലിങ്കില്‍ പോകുക.
2 ഡോസ് വാക്സിൻ എടുക്കാൻ രജിസ്റ്റർ ചെയ്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതിന് താഴെ കാണുന്ന പ്രിക്കോഷന്‍ ഡോസ് എന്ന ഐക്കണിന്റെ വലതുവശത്ത് കാണുന്ന ഷെഡ്യൂള്‍ പ്രിക്കോഷന്‍ ഡോസ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
അവിടെ സെന്ററും സമയവും ബുക്ക് ചെയ്യാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News