ദോഹ: രാജ്യത്തെ ഇലക്ട്രോണിക് സുരക്ഷയ്ക്കായി കൂട്ടുന്നതിന്‍റെ ഭാഗമായി പുതിയപദ്ധതിക്ക് ഖത്തറില്‍ തുടക്കംക്കുറിച്ചു. നാഷണല്‍ കമാന്‍ഡ് സെന്റര്‍ ആസ്ഥാനത്ത് പദ്ധതിയുടെ ഒന്നാംഘട്ടം പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി ഉദ്ഘാടനം ചെയ്തു. മന്ത്രിമാര്‍, ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വകുപ്പ് ഡയറക്ടര്‍മാര്‍ എന്നിവരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.
പദ്ധതി ലക്ഷ്യമിടുന്നത് രാജ്യത്തെ ഇലക്ട്രോണിക് സുരക്ഷ വര്‍ധിപ്പിക്കുകയും, ഐ.ടി. അടിസ്ഥാനസൗകര്യവികസനവും കൂടാതെ ഇലക്ട്രോണിക് ശൃംഖല സംരക്ഷിക്കുക എന്നിവയിലാണ് .ഈ പദ്ധതി വഴി രാജ്യത്തെ സ്ഥാപനങ്ങളെയും വകുപ്പുകളെയും സഹായിക്കാനും സൈബര്‍ സുരക്ഷാ ഭീഷണികളില്‍ നിന്ന് അവയുടെ ഐ.ടി. അടിസ്ഥാന സൗകര്യവികസനങ്ങളെ സംരക്ഷിക്കാനും കഴിയുന്ന തരത്തില്‍ പ്രവര്‍ത്തനം നടത്താനാണ്.