സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും; ഒരേ സമയം 50 ശതമാനം കുട്ടികൾ മാത്രം

  

Last Updated : Jan 1, 2021, 09:06 AM IST
  • സ്കൂളിലേയ്ക്ക് എത്തുന്ന കുട്ടികളെ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധന നടത്തും.
സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും; ഒരേ സമയം 50 ശതമാനം കുട്ടികൾ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും.  സിബിഎസ്ഇ അടക്കമുള്ള സംസ്ഥാനത്തെ സ്‌കൂളുകളാണ് ഇന്ന് തുറക്കുന്നത്. പത്ത്, പന്ത്രണ്ട് ക്ലാസുകളാണ് ഇപ്പോള് തുടങ്ങുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്താന്‍ രക്ഷിതാക്കളുടെ സമ്മതപത്രം നിര്‍ബന്ധമാണ്. 

കൊവിഡ് മാനദണ്ഡങ്ങള്‍ (Covid Guidelines) കര്‍ശനമാക്കിക്കൊണ്ടായിരിക്കും ക്ലാസുകള്‍ തുടങ്ങുക. മാര്‍ച്ച് 16 വരെ ഇത്തരത്തില്‍ ക്ലാസുകള്‍ ക്രമീകരിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.  ഒരേ സമയം 50 ശതമാനം കുട്ടികളേ മാത്രമേ അനുവദിക്കൂ.  ഒരു ബഞ്ചിൽ ഒരാൾ മാത്രം.   

Also Read: സംസ്ഥാനത്ത് ആശങ്ക; ഇന്ന് UK യിൽ നിന്ന് വന്ന 32 പേർക്ക് COVID, 30 കോവിഡ് മരണങ്ങളും രേഖപ്പെടുത്തി

ക്ലാസുകളുടെ (School Reopen) ലക്ഷ്യം എന്നുപറയുന്നത് തന്നെ ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ സംശയദൂരീകരണവും റിവിഷനുമാണ്.  ഇതോടൊപ്പം മാതൃകാ പരീക്ഷകളുമുണ്ടാകും. പരീക്ഷയ്ക്ക് ചോദിക്കുന്ന പാഠഭാഗങ്ങളില്‍ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാന്‍ അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

സ്കൂളിലേയ്ക്ക് എത്തുന്ന കുട്ടികളെ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധന നടത്തും. ഒരു ക്ലാസില്‍ 50 ശതമാനം വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചുള്ള പല ബാച്ചുകളായിട്ടാണ് അധ്യയനം തുടങ്ങുന്നത്. തുടക്കത്തിൽ ഒരു ദിവസം മൂന്നു മണിക്കൂര്‍ എന്ന രീതിയിലാണ് പഠനം. വീടുകളിൽ ആർക്കെങ്കിലും കൊറോണ (Corona Virus) ബാധയുണ്ടെങ്കിൽ ആ കുട്ടികൾ സ്കൂളിൽ വരേണ്ടതില്ലയെന്നും നിർദ്ദേശമുണ്ട്.  

സ്‌കൂളില്‍ എത്തിച്ചേരാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കായി ഗൂഗിള്‍മീറ്റ് ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് അധ്യാപകര്‍ ക്ലാസെടുക്കും.  കുട്ടികള്‍ തമ്മില്‍ രണ്ട് മീറ്റര്‍ ശാരീരിക അകലം പാലിക്കണമെന്നും ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കണം, ഭക്ഷണം, ശുദ്ധജലം എന്നിവയും ക്ലാസില്‍ ഉപയോഗിക്കുന്ന വസ്തുക്കളും കുട്ടികള്‍ പങ്കുവയ്ക്കരുത് അങ്ങനെ നിരവധി നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.  ക്ലാസ് മുറികളുടെ വാതിലിന്റെ കൈപ്പിടി, ഡെസ്ക്, ഡസ്റ്റര്‍ എന്നിവ രണ്ട് മണിക്കൂര്‍ കൂടുമ്പോൾ സാനിറ്റൈസ് ചെയ്യാനും നിർദ്ദേശമുണ്ട്. 

Trending News