Lok Sabha Election 2024: ലോക്സഭ തിരഞ്ഞെടുപ്പ്: സിപിഎം സ്ഥാനാർത്ഥി പട്ടിക എത്തി

Lok Sabha Election 2024: മന്ത്രി കെ രാധാകൃഷ്ണൻ അടക്കമുള്ള 3 സിറ്റിങ് എംഎൽഎമാരും മത്സരിക്കുന്നുണ്ട്. അതിനു പുറമേ ജില്ലാ സെക്രട്ടറി ചുമതല വഹിക്കുന്നവരും ഇത്തവണ മത്സരിക്കുന്നുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Feb 21, 2024, 05:12 PM IST
  • പാലക്കാട് മുൻ എംപിയും പോളിറ്റ് ബ്യൂറോ അം​ഗവുമായ എ. വിജയരാഘവനാകും മത്സരിക്കുക.
  • ആലപ്പുഴയിൽ കഴിഞ്ഞ തവണ സിപിഎംൽ നിന്നും ആകെ വിജയിച്ച എംപി എ എം ആരിഫ് തന്നെയാണ് ഇത്തവണയും ജനവിധി നേടുന്നത്.
Lok Sabha Election 2024: ലോക്സഭ തിരഞ്ഞെടുപ്പ്: സിപിഎം സ്ഥാനാർത്ഥി പട്ടിക എത്തി

തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തുവിട്ടു. സംസ്ഥാനത്ത് ആകെ 20 സീറ്റാണ് ഉള്ളത് ഇതിൽ 15 ഇടത്ത് സിപിഎം മത്സരിക്കും. പാലക്കാട് മുൻ എംപിയും പോളിറ്റ് ബ്യൂറോ അം​ഗവുമായ എ. വിജയരാഘവനാകും മത്സരിക്കുക. ആലപ്പുഴയിൽ കഴിഞ്ഞ തവണ സിപിഎംൽ നിന്നും ആകെ വിജയിച്ച എംപി എ എം ആരിഫ് തന്നെയാണ് ഇത്തവണയും ജനവിധി നേടുന്നത്. 

അതിനു പുറമേ മന്ത്രി കെ രാധാകൃഷ്ണൻ അടക്കമുള്ള 3 സിറ്റിങ് എംഎൽഎമാരും മത്സരിക്കുന്നുണ്ട്. അതിനു പുറമേ ജില്ലാ സെക്രട്ടറി ചുമതല വഹിക്കുന്നവരും ഇത്തവണ മത്സരിക്കുന്നുണ്ട്. കാസർ​ഗോഡ് മണ്ഡലത്തെ പ്രതിനിധീകരിച്ച് ജില്ലാ സെക്രട്ടറിയായ എം വി ബാലകൃഷണൻ, കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ആറ്റിങ്ങലിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ വി ജോയിയും ജനവിധി തേടും. 

ALSO READ: ടിപി വധക്കേസ്: ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ കോടതിയിൽ കീഴടങ്ങി

കൂടാതെ വടകരയിൽ കെ കെ ശൈലജ, ചാലക്കുടിയിൽ സി. രവീന്ദ്രനാഥ്, എറണാകുളത്ത് കെ.ജെ ഷൈൻ, വടകര കെ. കെ ശൈലജ, പൊന്നാനി കെ.എസ് ഹംസ, പത്തനംതിട്ടയിൽ തോമസ് ഐസക്, കോഴിക്കോട് എളമരം കരീം, കാസർകോട് എ.വി  ബാലകൃഷ്ണൻ, മലപ്പുറം വി. വസിഫ്, കൊല്ലം എം മുകേഷ് എന്നിങ്ങനെയാണ് മത്സരത്തിനായി ഇറങ്ങുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News