തട്ടമിടുന്നതിനെതിരായ സി പി എം നേതാവിൻ്റെ പ്രസ്താവന ബോധപൂർവ്വം; രമേശ് ചെന്നിത്തല

Ramesh Chennithala against cpm: രണ്ടാം പിണറായി സർക്കാരിൻ്റെ പിറവിക്ക് കാരണങ്ങളിൽ ഒന്ന് ബിജെപിയുമായുള്ള രഹസ്യധാരണ തന്നെയാണ്. 

Written by - Zee Malayalam News Desk | Last Updated : Oct 3, 2023, 08:18 PM IST
  • കോൺഗ്രസ് മുക്ത ഭാരതം ലക്ഷ്യം വെച്ച് നിങ്ങുന്ന ബിജെപി സജീവമാക്കി നിർത്തിയാൽ പാർലമെൻ്റ് ഇലക്ഷനിൽ നേട്ടം കൊയ്യാമെന്ന ചിന്ത തന്നെയാണ് ഇത്തരം തരംതാണ പ്രസ്താവനകൾക്ക് പിന്നിൽ.
തട്ടമിടുന്നതിനെതിരായ സി പി എം നേതാവിൻ്റെ പ്രസ്താവന ബോധപൂർവ്വം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുസ്ലിം സ്ത്രീകൾ തട്ടമിടുന്നതിനെതിരെ സി പി എം നേതാവിൻ്റെ പ്രസ്താവന ബോധപൂർവ്വമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത്തരം പ്രസ്താവനയുടെ ലക്ഷ്യം ബി ജെ പി യെ കേരളത്തിൽ സജീവമായി നിർത്തുക എന്ന ലക്ഷൃം തന്നെയാണ്. രണ്ടാം പിണറായി സർക്കാരിൻ്റെ പിറവിക്ക് കാരണങ്ങളിൽ ഒന്ന് ബിജെപിയുമായുള്ള രഹസ്യധാരണ തന്നെയാണ്. 

കോൺഗ്രസ് മുക്ത ഭാരതം ലക്ഷ്യം വെച്ച് നിങ്ങുന്ന ബിജെപി സജീവമാക്കി നിർത്തിയാൽ പാർലമെൻ്റ് ഇലക്ഷനിൽ നേട്ടം കൊയ്യാമെന്ന ചിന്ത തന്നെയാണ് ഇത്തരം തരംതാണ പ്രസ്താവനകൾക്ക് പിന്നിൽ. 

ഒരാൾ തട്ടമിടണോ വേണ്ടയോ എന്നത് വിശ്വാസപരവും വ്യക്തിപരവുമായ കാര്യങ്ങളാണ് അതെങ്ങനെയാണ് പുരോഗമനവുമായി. ബന്ധിപ്പിക്കാൻ കഴിയുക?ശബരിമലയിലെ സ്ത്രീ പ്രവേശന കാര്യത്തിലും ഇതേ നിലപാടാണ് സി പി എം ഉയർത്തിയത്. ഇക്കാര്യങ്ങളിലെല്ലാം  സി പി എം ന് രഹസ്യ അജണ്ടകളാണുള്ളതെന്നു 'വ്യക്തമാണ്.

ALSO READ: തട്ടിപ്പിനിരയായ എല്ലാ ബാങ്കുകളിലെയും നിക്ഷേപകർക്ക് കേരളബാങ്കിൽ നിന്നും പണം കൊടുക്കണം: കെ.സുരേന്ദ്രൻ
    
ബിജെപിയുടെ ഘടകക്ഷിയായ ജെ.ഡി എസ് മന്ത്രി ഇപ്പോഴും തുടരുന്നതും ബി ജെ പി സംസ്ഥാന പ്രസിഡൻ്റിനെതിരായ കുഴൽപ്പണക്കേസും നയതന്ത്ര സ്വർണ്ണക്കടത് കേസും ആവിയായതും ലാവലിൻ കേസ് നിരന്തരം മാറ്റിവെയ്ക്കുന്നതുമൊക്കെ കൂട്ടിവായിച്ചാൽ  സംസ്ഥാന നേതാ വിൻ്റെ പ്രസ്താവനയുടെ ലക്ഷ്യമെന്താണെന്ന് ബോധ്യമാകുന്നും ചെന്നിത്തല പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News