കണ്ണൂർ: സീതാറാം യെച്ചൂരി സിപിഎം ജനറൽ സെക്രട്ടറിയായി തുടരും. മൂന്നാം തവണയാണ് യെച്ചൂരി യെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
കേരളത്തിൽ നിന്ന് എ വിജയരാഘവനെ സിപിഎം പിബിയിലേക്ക് തിരഞ്ഞെടുത്തു. സിപിഎമ്മിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ദളിതനും പിബിയിൽ അംഗമായി. ബംഗാളിൽ നിന്നുള്ള രാമചന്ദ്ര ഡോം ആണ് പിബി അംഗമായത്.
ALSO READ : CPM Politburo : എ.വിജയരാഘവൻ പോളിറ്റ് ബ്യൂറോയിലേക്ക്; ഒപ്പം നാല് പുതുമുഖങ്ങളും
സിപിഎം പാർട്ടി കോൺഗ്രസിൽ പുതുതായി പിബിയിലേക്ക് നാല് അംഗങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. കേരള ഘടകത്തിൽ നിന്ന് എ.വിജയരാഘവൻ, കിസാൻ സഭ ദേശിയ പ്രസിഡന്റ് അശോക് ധാവ്ളെ, രാമചന്ദ്ര ഡോം എന്നിവരാണ് പിബിയിലെ മറ്റ് പുതുമുഖങ്ങൾ. രാമചന്ദ്ര ഡോം പി.ബി അംഗമായതോടെ സി പി എമ്മിന്റെ ചരിത്രത്തിൽ ആദ്യമായി ദളിതനും പിബിയിൽ ഇടം നേടി.
സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തിൽ നിന്നുള്ള നാല് പേർ ഇടം നേടി. കെ എൻ ബാലഗോപാൽ, പി.സതീദേവി, പി.രാജീവ്, സി എസ് സുജാത എന്നിവരാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര കമ്മിറ്റി അംഗങ്ങൾ. പി.കരുണാകരൻ 'വൈക്കം വിശ്വൻ എന്നിവരാണ് കേന്ദ്ര കമ്മറ്റിയിൽ നിന്ന് സ്ഥാനം ഒഴിയുന്ന മലയാളികൾ.
ALSO READ : വിവാദങ്ങൾക്കൊപ്പം; ഒടുവിൽ യാത്ര- എംസി ജോസഫൈൻ വാർത്തകളിൽ നിറഞ്ഞ കാലം
കേന്ദ്ര കമ്മിറ്റിയിലെ വനിതാ പ്രാതിനിധ്യം കൂട്ടുന്നതിന്റെ ഭാഗമായാണ് പി.സതി ദേവിയെയും, സി എസ് സുജാതയെയും തിരഞ്ഞടുത്തത്. കേരളത്തിൽ നിന്നുള്ള നാല് പേർ ഉൾപ്പടെ 17 പുതുമുഖങ്ങളാണ് കേന്ദ്ര കമ്മിറ്റിയിൽ എത്തിയിരിക്കുന്നത്. ഇതോടെ കേന്ദ്ര കമ്മിറ്റിയിലും, പിബിയിലും കേരളത്തിൻ്റെ ആധിപത്യമാണ് ദൃശ്യമാകുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.