ക്രൈംബ്രാഞ്ചിന് കേസെടുക്കാൻ ഡിജിപിയുടെ അനുമതി വേണമെന്ന ഉത്തരവിൽ തിരുത്തൽ

ക്രൈംബ്രാഞ്ചിന് എല്ലാ കേസുകളും രജിസ്റ്റർ ചെയ്യാൻ ഡിജിപിയുടെ അനുമതി വേണ്ട.   മറിച്ച് പ്രമാദമായ കേസുകളിൽ  മാത്രം ഡിജിപിയുടെ അനുമതി മതിയെന്നും പൊലീസ്  വിശദീകരിച്ചിട്ടുണ്ട്.  

Last Updated : Aug 18, 2020, 01:10 PM IST
    • ഡിജിപിയുടെ വിവാദ ഉത്തരവ് ക്രൈംബ്രാഞ്ചിന്റെ അധികാരത്തിൽ കൈകടത്തലാണെന്ന വലിയ ആക്ഷേപം ഉയർന്നതിന് പിന്നാലെയാണ് ഉത്തരവ് തിരുത്തുമെന്ന് പൊലീസ് അറിയിച്ചത്.
    • ക്രൈംബ്രാഞ്ചിന് എല്ലാ കേസുകളും രജിസ്റ്റർ ചെയ്യാൻ ഡിജിപിയുടെ അനുമതി വേണ്ട.
    • പ്രമാദമായ കേസുകളിൽ മാത്രം ഡിജിപിയുടെ അനുമതി മതിയെന്നും പൊലീസ് വിശദീകരിച്ചിട്ടുണ്ട്.
ക്രൈംബ്രാഞ്ചിന് കേസെടുക്കാൻ ഡിജിപിയുടെ അനുമതി വേണമെന്ന  ഉത്തരവിൽ  തിരുത്തൽ

തിരുവനന്തപുരം: ക്രൈംബ്രാഞ്ചിന് കേസെടുക്കാൻ ഡിജിപിയുടെ അനുമതി വേണമെന്ന വിവാദ ഉത്തരവിൽ  തിരുത്തൽ വരുത്താൻ തീരുമാനം.  പൊലീസ് ആസ്ഥാനത്തിന്റെ വിശദീകരണമനുസരിച്ച് ഉത്തരവിറക്കിയപ്പോൾ സംഭവിച്ച സാങ്കേതിക പിഴവാണ് ഇതെന്നാണ്.  

ക്രൈംബ്രാഞ്ചിന് എല്ലാ കേസുകളും രജിസ്റ്റർ ചെയ്യാൻ ഡിജിപിയുടെ അനുമതി വേണ്ട.   മറിച്ച് പ്രമാദമായ കേസുകളിൽ  മാത്രം ഡിജിപിയുടെ അനുമതി മതിയെന്നും പൊലീസ്  വിശദീകരിച്ചിട്ടുണ്ട്.  ഇതുസംബന്ധിച്ച് ഡിജിപിയുടെ പുതിയ ഉത്തരവ് ഉടന് പുറത്തിറക്കും.  

Also read:കൊറോണയേക്കാൾ പത്ത് മടങ്ങ് ശക്തിയുള്ള വൈറസ് മലേഷ്യയിൽ ..! 

ഡിജിപിയുടെ വിവാദ  ഉത്തരവ്  ക്രൈംബ്രാഞ്ചിന്റെ  അധികാരത്തിൽ  കൈകടത്തലാണെന്ന വലിയ ആക്ഷേപം ഉയർന്നതിന് പിന്നാലെയാണ് ഉത്തരവ്  തിരുത്തുമെന്ന് പൊലീസ് അറിയിച്ചത്.  എന്നാൽ സര്ക്കാരിന്റെയോ കോടതിയുടെയോ ഉത്തരവ് പ്രകാരം ക്രൈംബ്രാഞ്ചിന്  കേസ് കൈമാറുമ്പോൾ ഡിജിപിയുടെ മുകൂർ അനുമതി വേണമെന്ന നിർദേശത്തിൽ ഇതുവരെ വ്യക്തമായ വിശദീകരണം  ലഭിച്ചിട്ടില്ല. 

Trending News