മാവേലിക്കരയിൽ ഡോക്ടറെ മർദിച്ച സംഭവത്തിൽ Crime branch അന്വേഷണം

ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. മാവേലിക്കര എസ്എച്ച്ഒയും അന്വേഷണ സംഘത്തിലുണ്ടാകും

Written by - Zee Malayalam News Desk | Last Updated : Jun 25, 2021, 10:59 AM IST
  • ഡോ.രാഹുൽ മാത്യുവിനെ മർദിച്ച സിവിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ അഭിലാഷിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കെജിഎംഒഎ
  • 10 മുതൽ 11 വരെ എല്ലാ ഒപി സേവനങ്ങളും നിർത്തവയ്ക്കും
  • സ്പെഷ്യാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നടത്തില്ല
  • അത്യാഹിത വിഭാ​ഗം, ലേബർ റൂം, ഐസിയു, കൊവിഡ് ചികിത്സ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ മുടക്കില്ല
മാവേലിക്കരയിൽ ഡോക്ടറെ മർദിച്ച സംഭവത്തിൽ Crime branch അന്വേഷണം

ആലപ്പുഴ: മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടിക്കിടയൽ ഡോക്ടറെ മർദിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് (Crime branch) അന്വേഷണം. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. മാവേലിക്കര എസ്എച്ച്ഒയും അന്വേഷണ (Investigation team) സംഘത്തിലുണ്ടാകും.

അതേസമയം, ഡോ.രാഹുൽ മാത്യുവിനെ മർദിച്ച സിവിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ അഭിലാഷിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കെജിഎംഒഎയുടെ നേത‍ൃത്വത്തിൽ ഇന്ന് ഒപി സേവനങ്ങൾ നിർത്തിവയ്ക്കും. 10 മുതൽ 11 വരെയാണ് എല്ലാ ഒപി സേവനങ്ങളും നിർത്തവയ്ക്കുന്നത്. സ്പെഷ്യാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നടത്തില്ല.

ALSO READ: രാജിവയ്ക്കുന്നതായി മാവേലിക്കരയിൽ ആക്രമണത്തിന് ഇരയായ Doctor; മർദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം

അത്യാഹിത വിഭാ​ഗം, ലേബർ റൂം, ഐസിയു, കൊവിഡ് ചികിത്സ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ (Covid treatment) എന്നിവ മുടക്കില്ല. മെഡിക്കൽ കോളജുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തില്ല. ഡോക്ടറെ മർദിച്ച സംഭവത്തിൽ ആറാഴ്ച കഴിഞ്ഞിട്ടും പൊലീസ് അനാസ്ഥ തുടരുന്നതിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാർ പ്രത്യക്ഷ സമരത്തിലേക്ക് കടന്നത്.

മർദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് രാജിവയ്ക്കുന്നതായി മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടർ രാഹുൽ മാത്യു വ്യക്തമാക്കിയിരുന്നു. മാവേലിക്കരയിൽ ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ മർദിച്ച സംഭവത്തിൽ പൊലീസ് കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയെന്ന് കെജിഎംഒഎ ആരോപിച്ചു. സംഭവം നടന്ന്  ആറാഴ്ച പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് (Accused arrest) ചെയ്യുന്നതിൽ പോലീസ് കുറ്റകരമായ അനാസ്ഥ തുടരുകയാണ്. ഈ വിഷയം ഉന്നയിച്ച് കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ നടത്തി വരുന്ന  ഇടപെടലുകൾ അവഗണിക്കപ്പെട്ടിരിക്കുകയാണ്. അതിനാൽ പ്രതിഷേധം ശക്തമാക്കാൻ നിർബന്ധിക്കപ്പെട്ടിരിക്കുന്നുവെന്ന് കെജിഎംഒഎ ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു.

ALSO READ: മാവേലിക്കരയിൽ ഡോക്ടറെ മർദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ​KGMOA

കൊവിഡ് മഹാമാരിയുടെ കാലത്തുപോലും ഇത്തരം അക്രമണങ്ങള്‍ ചെറുക്കാനും നീതി നടപ്പാക്കാനുമായി ഡോക്ടര്‍മാര്‍ക്ക് പരസ്യ പ്രതിഷേധത്തിലേക്ക് പോകേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണ്. വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കാതെ പൊലീസുകാരനുള്‍പ്പടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കെജിഎംഒഎ സംസ്ഥാന പ്രസിഡണ്ട് ഡോ. ജിഎസ് വിജയകൃഷ്ണൻ ജനറൽ സെക്രട്ടറി ഡോ. ടിഎൻ സുരേഷ് എന്നിവർ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News