പത്തനംതിട്ട: തിരുവല്ലയിൽ അയൽവാസിയുടെ കുളിമുറിയിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. തിരുവല്ല മുത്തൂർ ലക്ഷ്മി സദനത്തിൽ പ്രിനു ( 30) ആണ് അറസ്റ്റിലായത്. ഇയാളുടെ അയൽവാസി നൽകിയ പരാതിയിലാണ് അറസ്റ്റ്.
രണ്ട് പെൺകുട്ടികളും അമ്മയുമാണ് അയൽവീട്ടിൽ താമസിച്ചിരുന്നത്. ഈ കുടുംബവുമായി ഇയാൾ അടുത്ത ബന്ധം പുലർത്തിയിരുന്നു. സ്ത്രീകൾ കുളിമുറിയിൽ കയറുന്ന സമയം നോക്കിയാണ് ഇയാൾ ക്യാമറ വച്ചിരുന്നത്.
2023 ഡിസംബർ 16-ന് വീട്ടിലെ ഇളയ പെൺകുട്ടി കുളിമുറിയിൽ കയറിയ സമയത്ത് ഇയാൾ ഒളിക്യാമറ സ്ഥാപിച്ച പേന വെന്റിലേഷനിൽ വയ്ക്കാൻ ശ്രമിച്ചു. എന്നാൽ, പെൻക്യാമറ കുളിമുറിക്കുള്ളിലേക്ക് വീണു.
പെൺകുട്ടി ഇത് വീട്ടുകാരെ കാണിച്ചു. പരിശോധനയിൽ പേനയ്ക്കുള്ളിൽ നിന്ന് ക്യാമറയും മെമ്മറി കാർഡും ലഭിച്ചു. സംഭവത്തെത്തുടർന്ന് ഒളിവിലായിരുന്ന പ്രതിയെ ബന്ധുവായ വിജിലൻസ് ഉദ്യോഗസ്ഥൻ്റെ താമസസ്ഥലത്ത് നിന്നാണ് പോലീസ് പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.