Cyclone: ചക്രവാതച്ചുഴി ന്യൂനമ‍ർദ്ദമാകും, ചുഴലിക്കാറ്റ് ഭീഷണി; കേരളത്തിലെ കാലാവസ്ഥ മാറും, ജാഗ്രത നിർദേശം

Cyclone forms in Bay of Bengal: ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് ശേഷം വടക്കോട്ട് നീങ്ങാനാണ് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാകുന്നത്.

Written by - Zee Malayalam News Desk | Last Updated : May 6, 2023, 06:07 AM IST
  • ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിലോ, പ്രഭാവത്തിലോ ഇനിയും വ്യക്തത കൈവന്നിട്ടില്ല
  • എന്നിരുന്നാലും ഞായറാഴ്ചയോടെ കേരളത്തിൽ വീണ്ടും മഴ ശക്തിപ്പെട്ടേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സൂചന നൽകുന്നത്
Cyclone: ചക്രവാതച്ചുഴി ന്യൂനമ‍ർദ്ദമാകും, ചുഴലിക്കാറ്റ് ഭീഷണി; കേരളത്തിലെ കാലാവസ്ഥ മാറും, ജാഗ്രത നിർദേശം

തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ട് ശനിയാഴ്ചയോടെ ന്യൂനമ‍ർദ്ദമായി മാറുമെന്ന് മുന്നറിയിപ്പ്. ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി തിങ്കളാഴ്ചയ്ക്ക് ശേഷം ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് ശേഷം വടക്കോട്ട് നീങ്ങാനാണ് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാകുന്നത്.

ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിലോ, പ്രഭാവത്തിലോ ഇനിയും വ്യക്തത കൈവന്നിട്ടില്ല. എന്നിരുന്നാലും ഞായറാഴ്ചയോടെ കേരളത്തിൽ വീണ്ടും മഴ ശക്തിപ്പെട്ടേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സൂചന നൽകുന്നത്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ കാലവസ്ഥാ വകുപ്പ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച വയനാട് ജില്ലയിലും ചൊവ്വാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അ‍ഞ്ച് ദിവസത്തെ മഴ മുന്നറിയിപ്പ്

വയനാട്, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ നാളെയും എറണാകുളം, ഇടുക്കി ജില്ലകളിൽ ചൊവ്വാഴ്ചയുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് നിർവചിച്ചിരിക്കുന്നത്.

ഉയർന്ന തിരമാലയ്ക്ക് സാധ്യത; ജാഗ്രതാ  നിർദേശം

കടൽ പ്രക്ഷുബ്ധമാകാനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ, മത്സ്യത്തൊഴിലാളികളും തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും ജാ​ഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പുണ്ട്.

പ്രത്യേക ജാഗ്രതാ നിർദേശം

06-05-2023: കൊമോറിൻ പ്രദേശം, ഗൾഫ് ഓഫ് മാന്നാർ, തമിഴ്‌നാട് തീരം, തെക്ക്-കിഴക്കൻ ബംഗാൾ ഉൾകടലിൻറെ തെക്കൻ ഭാഗങ്ങൾ, തെക്ക്-പടിഞ്ഞാറൻ  ബംഗാൾ ഉൾകടൽ, തെക്ക് ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

07-05-2023: തെക്ക്-കിഴക്കൻ ബംഗാൾ ഉൾകടലിന്റെ തെക്കൻ ഭാഗങ്ങൾ, തെക്ക് ആൻഡമാൻ കടൽ, തെക്ക്-പടിഞ്ഞാറൻ  ബംഗാൾ ഉൾകടലിൻറെ തെക്കൻ ഭാഗങ്ങൾ, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും  സാധ്യത. 

08-05-2023: കൊമോറിൻ പ്രദേശങ്ങളിൽ  മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News