മോഖ ചുഴലിക്കാറ്റ് രൂപപ്പെട്ടു. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. പോർട്ട് ബ്ലെയറിന് 510 കിലോമീറ്റർ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ്, ബംഗ്ലാദേശിലെ കോക്സ് ബസാറിന് 1210 കിലോമീറ്റർ തെക്ക്-തെക്ക് പടിഞ്ഞാറ് കേന്ദ്രീകരിച്ച് മോഖ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് അർധരാത്രിയോടെ ശക്തമായ ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്.
ശക്തമായ ചുഴലിക്കാറ്റായി മാറിയ ശേഷം, മോഖ വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുകയും മെയ് 13 മുതൽ ചെറുതായി ദുർബലമാവുകയും തെക്കുകിഴക്കൻ ബംഗ്ലാദേശ്, വടക്കൻ മ്യാൻമർ തീരങ്ങൾ എന്നിവിടങ്ങളിൽ കോക്സ് ബസാറിനും (ബംഗ്ലാദേശ്) ക്യൂക്പ്യു (മ്യാൻമർ) നും ഇടയിൽ സഞ്ചരിക്കുകയും ചെയ്യാനാണ് സാധ്യത. 2023 മെയ് 14ന് ഉച്ചയ്ക്ക് മണിക്കൂറിൽ 110-120 കിലോമീറ്റർ മുതൽ 130 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
Deep Depression, intensified into a cyclonic storm Mocha and lay centered about 510 km west-southwest of Port Blair, 1210 km south-southwest of Cox's Bazar (Bangladesh) at 0530 hrs IST of today the 11th May. To intensify into a severe cyclonic storm by mid-night of today. pic.twitter.com/n6AfDv5YaP
— India Meteorological Department (@Indiametdept) May 11, 2023
ജാഗ്രത നിർദ്ദേശങ്ങൾ
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ അവിടെ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ കെട്ടിയിട്ട് സുരക്ഷിതമായി സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാൻ സഹായിക്കും. മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും ജാഗ്രത നിർദേശത്തിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...