തമിഴ്​നാട്ടിലും പുതുച്ചേരിയിലും കനത്ത മഴക്ക്​ സാധ്യതയെന്ന്‍ ഇന്ത്യന്‍ മീറ്ററോളിജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്‍റ്

തമിഴ്​നാട്ടിലും പുതുച്ചേരിയിലും അടുത്ത രണ്ടു ദിവസങ്ങളിലായി കനത്ത മഴക്ക്​ സാധ്യത. ഇന്ത്യന്‍ മീറ്ററോളിജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഈ കാര്യം സ്ഥിതികരിച്ചത്. ചെന്നൈയിലും തമിഴ്‌നാടിന്‍റെ മറ്റു കേന്ദ്രങ്ങളിലും കനത്ത മഴയുണ്ടാകുമെന്നാണ് സൂചന. കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.

Last Updated : Nov 30, 2016, 03:24 PM IST
തമിഴ്​നാട്ടിലും പുതുച്ചേരിയിലും കനത്ത മഴക്ക്​ സാധ്യതയെന്ന്‍ ഇന്ത്യന്‍ മീറ്ററോളിജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്‍റ്

ചെന്നൈ: തമിഴ്​നാട്ടിലും പുതുച്ചേരിയിലും അടുത്ത രണ്ടു ദിവസങ്ങളിലായി കനത്ത മഴക്ക്​ സാധ്യത. ഇന്ത്യന്‍ മീറ്ററോളിജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഈ കാര്യം സ്ഥിതികരിച്ചത്. ചെന്നൈയിലും തമിഴ്‌നാടിന്‍റെ മറ്റു കേന്ദ്രങ്ങളിലും കനത്ത മഴയുണ്ടാകുമെന്നാണ് സൂചന. കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം മൂലം രൂപംകൊണ്ട ചുഴലിക്കാറ്റ് ഡിസംബര്‍ രണ്ടിന് തമിഴ്‌നാട്, പുതുച്ചേരി വടക്കന്‍ തീരങ്ങളിലേക്ക് ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കര്‍ണാടകയുടെ തെക്കന്‍ പ്രദേശങ്ങള്‍, ആന്ധ്രാ തീരങ്ങള്‍ എന്നിവിടയും ഡിസംബര്‍ ഒന്നു മുതല്‍ മഴക്ക് സാധ്യതയുണ്ട്.

Trending News