സംസ്ഥാനത്തെ ആദ്യ കണ്ടക്ടറില്ലാ ബസിന് മോട്ടോർവാഹന വകുപ്പ് പൂട്ടിട്ടു. കണ്ടക്ടറില്ലാതെ ബസ് സർവ്വീസ് നടത്താൻ കഴിയില്ലെന്നാണ് മോട്ടോർവാഹന വകുപ്പ് വ്യക്തമാക്കുന്നത്. ഇതോടെയാണ് ബസ് സർവ്വീസിന് പൂട്ട് വീണിരിക്കുന്നത്.
വടക്കഞ്ചേരിയിൽ നിന്നും ആലത്തൂരിലേക്കുള്ള ബസാണ് സംസ്ഥാനത്തെ ആദ്യ കണ്ടക്ടറില്ലാ ബസായി സർവ്വീസ് ആരംഭിച്ചത്. നാല് ദിവസങ്ങൾക്ക് മുൻപായിരുന്നു ബസ് സർവ്വീസ് ആരംഭിച്ചത്. എന്നാൽ കണ്ടക്ടർ ഇല്ലാതെ ബസ് സർവ്വീസ് അനുവദിക്കില്ലെന്നാണ് മോട്ടോർവാഹന വകുപ്പ് അറിയിച്ചത്. മോട്ടോർ വാഹന നിയമം 219 അനുസരിച്ച് ബസിൽ നിർബന്ധമായും കണ്ടക്ടർ വേണം. ഇതോടെ പ്രതിസന്ധിയിലായ ബസ് ഉടമ സർവ്വീസ് ആരംഭിക്കുന്നതിനായി കണ്ടക്ടറെ തേടുകയാണ് ഇപ്പോൾ.
ആധുനിക സൗകര്യങ്ങളോടെയായിരുന്നു ബസ് നിരത്തിലിറങ്ങിയത്. പ്രകൃതി വാതകമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. യാത്രക്കാർക്ക് ചാർജ് ഇടാൻ പ്രത്യേക ബോക്‌സും, ഗൂഗിൾ പേ ചെയ്യാനുള്ള സൗകര്യവും ബസിൽ ഏർപ്പെടുത്തിയിരുന്നു. യാത്രക്കാരിൽ നിന്നും ഈ കണ്ടക്ടറില്ലാ ബസിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ബസിന് മോട്ടോർവാഹന വകുപ്പിന്റെ പൂട്ട് വീണിരിക്കുന്നത്.
ബസുകൂലി പിരിച്ചെടുക്കാന്‍ കണ്ടക്ടറില്ലാതെ യാത്രക്കാരെ വിശ്വസിച്ച് പരീക്ഷണ ഓട്ടം തുടങ്ങിയ സ്വകാര്യബസിന് മോട്ടോര്‍വാഹനവകുപ്പിന്റെ പൂട്ട്. കണ്ടക്ടറില്ലാതെ ഓടാനാവില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ് വിലക്കിയതോടെ സര്‍വീസ് ആരംഭിച്ച് നാലാംനാള്‍ ബസ് ഓട്ടം നിര്‍ത്തി.
സ്വകാര്യബസ് മേഖലയുടെ പ്രതിസന്ധി മറികടക്കാന്‍ നടത്തിയ പരീക്ഷണമായിരുന്നു ഈ ബസ് സര്‍വ്വീസ്. സംഭവം വൈറലായെങ്കിലും അധികൃതരുടെ നിര്‍ദേശം മാനിച്ച് ബസ്സോട്ടം നിര്‍ത്തേണ്ടിവന്നതോടെ കണ്ടക്ടറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബസ്സുടമ വടക്കഞ്ചേരി സ്വദേശിയായ തോമസ് മാത്യു.
ഡീസലിന്റെ തീവില കണക്കിലെടുത്ത് പ്രകൃതിവാതകം ഇന്ധനമാക്കിയ കാടന്‍കാവില്‍ ബസാണ് നിയമക്കുരുക്കില്‍പ്പെട്ട് ഓട്ടം നിര്‍ത്തിയിരിക്കുന്നത്. ബസിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള പെട്ടികളില്‍ യാത്രക്കൂലിയിടുന്നതായിരുന്നു ബസിൽ പരീക്ഷിച്ച പുതിയ രീതി. 33 ലക്ഷംരൂപ ചെലവിട്ടാണ് ബസ് പുറത്തിറക്കിയത്. അതുകൊണ്ടു തന്നെ ബസ് വെറുതെ നിര്‍ത്താനാകില്ല. എങ്ങിനെയെങ്കിലും കണ്ടക്ടറെ കണ്ടുപിടിച്ച് കഴിയുന്നതുംവേഗം ഓട്ടം പുനരാരംഭിക്കുമെന്ന് തോമസ് മാത്യു വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...