സംസ്ഥാനത്ത് ഡയസ്നോൺ പ്രഖ്യാപിച്ചു; സർക്കാർ ജീവനക്കാർ ജോലിക്ക് ഹാജരാകണം

കോടതി വിധിയുടെ പശ്ചാത്തലത്തിൽ തുട‍ർനടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്ന കുറിപ്പോടെ അഡ്വക്കറ്റ് ജനറൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി ഉത്തരവിന്റെ പക‍ർപ്പ് കൈമാറി. ഇതിന് പിന്നാലെ ചീഫ് സെക്രട്ടറി  ഡയസ്നോൺ പ്രഖ്യാപിച്ച് ഉത്തരവിറക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 28, 2022, 09:58 PM IST
  • ഹൈക്കോടതി വിധി പക‍ർപ്പ് പരിശോധിച്ച അഡ്വക്കറ്റ് ജനറൽ നൽകിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അവശ്യ സ‍ർവ്വീസ് നിയമമായ ഡയസ്നോൺ പ്രഖ്യാപിക്കാൻ സ‍ർക്കാർ തീരുമാനിച്ചത്.
  • കോടതി വിധിയുടെ പശ്ചാത്തലത്തിൽ തുട‍ർനടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്ന കുറിപ്പോടെ അഡ്വക്കറ്റ് ജനറൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി ഉത്തരവിന്റെ പക‍ർപ്പ് കൈമാറി.
  • ഇതിന് പിന്നാലെ ചീഫ് സെക്രട്ടറി ഡയസ്നോൺ പ്രഖ്യാപിച്ച് ഉത്തരവിറക്കുകയായിരുന്നു.
സംസ്ഥാനത്ത് ഡയസ്നോൺ പ്രഖ്യാപിച്ചു; സർക്കാർ ജീവനക്കാർ ജോലിക്ക് ഹാജരാകണം

തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സ‍ർക്കാ‍ർ  ഡയസ്നോൺ പ്രഖ്യാപിച്ചു. ഇതോടെ മുഴുവൻ സ‍ർക്കാർ ജീവനക്കാരും ജോലിക്ക് ഹജരാകണം. അവശ്യസാഹചര്യത്തിൽ അല്ലാതെ  ആ‍ർക്കും അവധി അനുവദിക്കില്ലെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കി. 

ഹൈക്കോടതി വിധി പക‍ർപ്പ് പരിശോധിച്ച അഡ്വക്കറ്റ് ജനറൽ നൽകിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അവശ്യ സ‍ർവ്വീസ് നിയമമായ ഡയസ്നോൺ പ്രഖ്യാപിക്കാൻ സ‍ർക്കാർ തീരുമാനിച്ചത്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ തുട‍ർനടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്ന കുറിപ്പോടെ അഡ്വക്കറ്റ് ജനറൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി ഉത്തരവിന്റെ പക‍ർപ്പ് കൈമാറി. ഇതിന് പിന്നാലെ ചീഫ് സെക്രട്ടറി  ഡയസ്നോൺ പ്രഖ്യാപിച്ച് ഉത്തരവിറക്കുകയായിരുന്നു. 

സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ ആകില്ലെന്നും ഇത്തരം സാഹചര്യത്തിൽ സ‍ർക്കാർ കൈയും കെട്ടി നോക്കി നിൽക്കരുതെന്നും  ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പണിമുടക്കിയവർക്കെതിരെ നടപടി ഉണ്ടാകുമെന്നും, ഇന്ന് തന്നെ ഉത്തരവിറക്കാനും കോടതി നിർദേശിച്ചു.

സർവ്വീസ് ചട്ടത്തിലെ റൂൾ 86 പ്രകാരം പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി. രണ്ട് ദിവസത്തെ പണിമുടക്കിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക്  ശമ്പളത്തോടെയുള്ള അവധി നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഹർജിക്കാരൻ ആരോപിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News