കൊല്ലം: അഞ്ചൽ സ്വദേശിയായ ഉത്ര പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ നിർണായക മൊഴി ലഭിച്ചതായി സൂചന. പാമ്പ് കടിയേറ്റ ഉത്രയെ ചികിത്സിച്ചിരുന്ന ഡോക്ടർമാരാണ് സൂരജിനെതിരെ മൊഴി നൽകിയിരിക്കുന്നത്. ഇതിനിടെ പാമ്പിനെ വിലയ്ക്ക് വാങ്ങിയതിനും അതിനെ കൊന്നതിനും സൂരജിനെതിരെ വനം വകുപ്പും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Also read: വൈറസുകളെ പ്രതിരോധിക്കുന്ന തുണി നിർമ്മിച്ചതായി തമിഴ്നാട്ടിലെ വസ്ത്ര നിർമ്മാണ ശാല...!
മാത്രമല്ല ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് സൂരജിന്റെ അമ്മ രേണുകയെ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യാനായി പ്രത്യേക ചോദ്യാവലിതന്നെ തയാറാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
Also read: സൂക്ഷിക്കുക..! നിങ്ങളുടെ സാനിറ്റൈസർ വിഷമുള്ളതാകാം: സിബിഐ അലേർട്ട്
മുൻപും പലതവണ സൂരജിന്റെ അമ്മയേയും സഹോദരിയേയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഗാർഹിക പീഡന നിയമപ്രകാരം വീട്ടുകാർക്കെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉത്രാവധക്കേസിൽ ഇതുവരെ മൂന്ന് അറസ്റ്റുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സൂരജ്, സൂരജിന്റെ അച്ഛൻ പിന്നെ സൂരജിന് പാമ്പിനെ കൊടുത്ത സുരേഷ് എന്നിവരാണ് അറസ്റ്റിലായത്.
കേസിൽ സാക്ഷികൾ ഇല്ലാത്തത്തിനാൽ കിട്ടാവുന്നത്രേം ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് റൂറൽ എസ്പി ഹരിശങ്കർ വ്യക്തമാക്കി. ഇതിനിടയിൽ റിമാൻഡിലുള്ള സൂരജിനേയും സുരേഷിനെയും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് വനം വകുപ്പ് നല്കിയ അപേക്ഷ പുനലൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചിട്ടുണ്ട്.