കോട്ടയം: കേരളത്തിൽ അപൂർവമായി മാത്രം ചെയ്യാറുള്ള പൂകൃഷി നടത്തി ശ്രദ്ധ നേടുകയാണ് കോട്ടയം കൂരോപ്പടി സ്വദേശി വേണുഗോപാൽ. ഓണക്കാലം എത്തിയതോടെ ഇവിടെ പൂവാങ്ങാനെത്തുന്നവരുടെ തിരക്കാണ്. തമിഴ്നാടിനെയാണ് കേരളമിന്ന് പൂക്കൾക്കായി അധികവും ആശ്രയിക്കുന്നത്.
പഠിച്ചത് ആതുരസേവനം എന്നാൽ ചെയ്യുന്നതാകട്ടെ പൂക്കൃഷിയും. കോട്ടയം പാമ്പാടിക്ക് സമീപം കൂരോപ്പടി സ്വദേശി വേണുഗോപാലിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് വീട്ടുവളപ്പിൽ പച്ചക്കറിക്കൊപ്പം കൃഷി ചെയ്യുന്ന വിവിധയിനം പൂക്കളാണ്.
Read Also: സിപിഎം ഓഫീസിന് നേരെ ആക്രമണം; പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം
തന്‍റെ മൂന്നരയേക്കർ ഭൂമിയിൽ പയർ, വെണ്ട, നിലക്കടല, പച്ചമുളക് എന്നിവയ്ക്കൊപ്പം വിവിധയിനം പൂച്ചെടികളും അദ്ദേഹം കൃഷി ചെയ്യുന്നുണ്ട്. ബെന്തി, ജമന്തി പൂക്കളാണ് കൂടുതലായും കൃഷി ചെയ്യുന്നത്. ഓണത്തിന് ആവശ്യക്കാർ അധികവും ഈ ഇനം പൂക്കൾക്കാണ്.
തമിഴ്നാട് സ്വദേശിയായ വേണുഗോപാൽ നഴ്സിങ് പഠനകാലത്ത് പരിചയപ്പെട്ട കൂട്ടുകാരിയെ ജീവിത പങ്കാളിയാക്കിയ ശേഷമാണ് ഭാര്യയുടെ നാടായ കൂരോപ്പടയിൽ സ്ഥിരതാമസമാക്കിയത്. മക്കളായ അഷ്ടരും, നിഹാലും കൃഷിയിൽ അച്ഛനൊപ്പം സഹായത്തിനുണ്ട്.
Read Also: സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തെന്ന കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ
നിഹാലിന് കഴിഞ്ഞ വർഷം സംസ്ഥാനത്തെ മികച്ച കുട്ടിക്കർഷകനുള്ള രണ്ടാം സമ്മാനം ലഭിച്ചിരുന്നു. ഓണക്കാലം എത്തിയതോടെ വേണുഗോപാലിന് നിന്ന് തിരിയാനാകാത്ത തിരക്കാണ്. നിരവധി പേരാണ് ഇദ്ദേഹത്തിന്‍റെ പൂ കൃഷിയെപ്പറ്റി കേട്ടറിഞ്ഞ് ഇവിടേക്ക് പൂക്കൾ വാങ്ങാനെത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...